TopTop
Begin typing your search above and press return to search.

'എത്ര മോശം വര്‍ഷമാണ് 2020; വരന്‍ പറഞ്ഞുതീര്‍ന്നില്ല പിന്നാലെ വെള്ളിടി'-വൈറല്‍ വീഡിയോ

എത്ര മോശം വര്‍ഷമാണ് 2020; വരന്‍ പറഞ്ഞുതീര്‍ന്നില്ല പിന്നാലെ വെള്ളിടി-വൈറല്‍ വീഡിയോ

ലോകത്താകെമാനമുള്ള മനുഷ്യരെ സംബന്ധിച്ച് 2020 കഷ്ടപ്പാടുകളുടേയും ബുദ്ധിമുട്ടുകളുടേയും വര്‍ഷമാണ്. പലരുടേയും വിവാഹവും മറ്റും കോവിഡ് വ്യാപനം തടയുന്നതിനായി മാറ്റിവെച്ചിരുന്നു. എന്നാല്‍ മാസങ്ങളോളം നീണ്ടുനിന്ന ലോക്ഡൗണിന് ശേഷം പലരും ചുരുങ്ങിയ ആളുകളെ വിളിച്ച് വിവാഹം നടത്തുകയാണിപ്പോള്‍.

ഇത്തരത്തില്‍ മസ്സാച്ചുസെറ്റ്‌സിലെ ഒരു വിവാഹത്തിനിടയില്‍ നടന്ന രസകരമായ സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. 2020 ഒരു മോശം വര്‍ഷമാണെന്ന് വരന്‍ പറഞ്ഞപ്പോള്‍തന്നെ പ്രകൃതി അത് ശരിവെക്കുംപോലെ മിന്നലും ഇടിയും ഉണ്ടായ ഒരു വീഡിയോയാണത്. ആരോണ്‍ സവിറ്റ്സ്‌കിയുടെയും ഡെനിസ് മക് ക്ല്യുവറിന്റെയും വിവാഹച്ചടങ്ങിനിടെ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.

വീടിന് പുറത്ത് ഒരുക്കിയ പന്തലിലായിരുന്നു ചടങ്ങ്. '2020 ഒരു നല്ല വര്‍ഷമല്ല, എങ്കിലും നാമതിനെ അഭിമുഖീകരിച്ചേ പറ്റൂ' ആരോണിന്റെ തമാശയ്ക്ക് തൊട്ടുപിന്നാലെ ഇടിമിന്നലുണ്ടായി. പ്രകൃതിയുടെ ഹ്യൂമര്‍സെന്‍സ് അത്ര പോര എന്ന് പറഞ്ഞുകൊണ്ടാണ് ആരോണ്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഭാഗ്യത്തിന് ആര്‍ക്കും മിന്നലേറ്റില്ല. മഴയെത്തും മുന്‍പ് ചടങ്ങ് പൂര്‍ത്തിയാക്കുകയും ചെയ്തു.


Next Story

Related Stories