TopTop
Begin typing your search above and press return to search.

'വിവാഹമോതിരവുമായെത്തിയ കുഞ്ഞുങ്ങളെ കണ്ട് കണ്ണ് നിറഞ്ഞ് വധു'; വരന്‍ നല്‍കിയ സര്‍പ്രൈസ്-വീഡിയോ

വിവാഹമോതിരവുമായെത്തിയ കുഞ്ഞുങ്ങളെ കണ്ട് കണ്ണ് നിറഞ്ഞ് വധു; വരന്‍ നല്‍കിയ സര്‍പ്രൈസ്-വീഡിയോ

മറ്റുള്ളവര്‍ക്ക് കാര്യമായി തോന്നിയില്ലെങ്കിലും വളരെ ചെറിയ കാര്യങ്ങളില്‍പോലും സന്തോഷം കണ്ടെത്തുന്ന ചിലരുണ്ട്. ഇത്തരക്കാര്‍ പലപ്പോഴും തങ്ങളുടെ സന്തോഷങ്ങള്‍ മറ്റുള്ളവരുമായി പങ്കിടാറുമുണ്ട്. ഇത്തരത്തിലുള്ളൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

ഒരു വിവാഹവേദിയാണ് രംഗം. വിവാഹച്ചടങ്ങുകള്‍ ആരംഭിക്കാന്‍ പോവുകയാണ്. പിന്നില്‍ മനോഹരമായ പാട്ടും കേള്‍ക്കാം. ഈ വേദിയിലേക്ക് വിവാഹമോതിരവും കൈയ്യിലേന്തി കടന്നുവരുന്നവര്‍ ഓമനത്തം തുളുമ്പുന്ന ഒരുകൂട്ടം കുരുന്നുകളാണ്. ഈ കുഞ്ഞുങ്ങള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. ഡൗണ്‍സിന്‍ഡ്രോം ബാധിച്ച പ്രത്യേക പരിചരണമാവശ്യമുള്ളവരാണ് ഈ കുട്ടികള്‍. മാത്രവുമല്ല ഇവര്‍ വധുവിന്റെ വിദ്യാര്‍ത്ഥികളുമാണ്.

പെട്ടെന്ന് മോതിരവുമായി കടന്നുവരുന്ന കുട്ടികളെ കണ്ട് വധു അത്ഭുതപ്പെടുന്നതും സന്തോഷം കൊണ്ട് കരയുന്നതുമെല്ലാം വീഡിയോയില്‍ കാണാം. വരനും വധുവും കുട്ടികളുടെ അരികിലെത്തി അവരെ കെട്ടിപ്പിടിക്കുന്നതും വീഡിയോയില്‍ കാണാം. മാത്രവുമല്ല വരന്‍ ഒരുക്കിയ ഈ സര്‍പ്രസ് സമ്മാനത്തെ വളരെ അത്ഭുതത്തോടെയാണ് സ്വീകരിക്കുന്നത്.

3.6 മില്യണ്‍ ആളുകളാണ് ഇതുവരെ വീഡിയോ കണ്ടത്. ഒന്നര ലക്ഷത്തിലധികം ലൈക്കുകളും 53,000 കമന്റുകളും വീഡിയോക്ക് ലഭിച്ചിട്ടുണ്ട്.


Next Story

Related Stories