Top

ഗ്രാമീണ സ്ത്രീകളെ ബോധവത്കരിക്കാന്‍ സാനിറ്ററി പാഡുകള്‍ കൈയ്യിലേന്തി ഗാര്‍ബാ നൃത്തം/ വീഡിയോ

ഗ്രാമീണ സ്ത്രീകളെ ബോധവത്കരിക്കാന്‍ സാനിറ്ററി പാഡുകള്‍ കൈയ്യിലേന്തി ഗാര്‍ബാ നൃത്തം/ വീഡിയോ

ഗ്രാമീണ സ്ത്രീകളെ ബോധവത്കരിക്കാന്‍ സാനിറ്ററി പാഡുകള്‍ കൈയ്യിലേന്തിയുള്ള ഗാര്‍ബാ നൃത്തവുമായി ഗുജറാത്തിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികളും അധ്യാപകരും. ഗുജറാത്തിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ ആന്‍ഡ് ടെക്‌നോളജി (ഐ.ഡി.ടി)യിലെ വിദ്യാര്‍ത്ഥികളും അധ്യാപകരുമാണ് സ്ത്രീ സുരക്ഷയെ സംബന്ധിച്ചും ആര്‍ത്തവ സമയത്തെ ശുചിത്വത്തെക്കുറിച്ചും സാനിറ്ററി പാഡുകളുടെ ഉപയോഗത്തെപ്പറ്റിയും അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടി പാഡുകള്‍ കൈയ്യിലേന്തി പരമ്പരാഗത നൃത്തം ചവിട്ടിയത്.

ഐ.ഡി.ടിയിലെ ഇവന്റ് മാനേജ്‌മെന്റ് വിദ്യാര്‍ഥി കൃതി ബുച്ചയെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്, 'രാജ്യത്തെ പല ഗ്രാമത്തിലെയും സ്ത്രീകള്‍ സാനിറ്ററി പാഡുകളെക്കുറിച്ച് അറിവില്ലാത്തവരാണ്. ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുന്നത് പോലും നാണക്കേടായിട്ടാണ് അവര്‍ കരുതുന്നത്. ആ മനോഭാവം മാറണം. ഒരു സ്ത്രീയെന്ന നിലയില്‍ ഇതിന്റെ (നൃത്തം) ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്,' എന്നാണ്.

അങ്കിത ഗോയല്‍ പറയുന്നത്, ശുചിത്വത്തെക്കുറിച്ച് സ്ത്രീകളെ ബോധവാന്മാരാക്കണം എന്നാണ് ഈ നൃത്താവിഷ്‌ക്കരണം കൊണ്ട് ഉദ്ദേശിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ടിലെ 150 ഓളം വിദ്യാര്‍ത്ഥികള്‍ പാഡുകള്‍ കൈയ്യിലേന്തി നൃത്തം ചവിട്ടി. ആണ്‍കുട്ടികളടക്കം നൃത്തത്തില്‍ പങ്കാളികളായിരുന്നുവെന്നും അങ്കിത പറഞ്ഞു.



Next Story

Related Stories