Top

ഗുജറാത്തില്‍ പാലം തകര്‍ന്ന് കാറുകളും അതിലെ യാത്രക്കാരും നദിയിലേക്ക് പതിക്കുന്നതിന്റെ ദൃശ്യങ്ങള്‍

ഗുജറാത്തില്‍ പാലം തകര്‍ന്ന് കാറുകളും അതിലെ യാത്രക്കാരും നദിയിലേക്ക് പതിക്കുന്നതിന്റെ ദൃശ്യങ്ങള്‍

ഗുജറാത്തിലെ ജുനാഗഡിലുണ്ടായ ശക്തമായ മഴയില്‍ പാലം തകര്‍ന്ന് വാഹനങ്ങള്‍ നദിയില്‍ പതിക്കുകയും നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മലങ്ക ഗ്രാമത്തിലെ 60 അടി നീളമുള്ള പാലമാണ് തകര്‍ന്നത്. ഞാറാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്. രണ്ട് കാറും രണ്ട് ബൈക്കും പാലത്തിന്റെ അടിയില്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

മലങ്ക ഗ്രാമത്തിലെ പാലം തകരുന്നതിന്റെയും അതിലൂടെ കടന്നുപോയ വാഹനങ്ങള്‍ നദിയിലേക്ക് പതിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

പാലത്തിന്റെ മധ്യത്തിലായിരുന്നു വിള്ളലുകള്‍ രൂപപ്പെട്ടത്. അതുകാരണം പാലത്തിലൂടെ യാത്ര ചെയ്തവര്‍ വിള്ളല്‍ ശ്രദ്ധയില്‍പ്പെടാതെ പാലത്തിലൂടെ യാത്ര ചെയ്യുകയും അപകടത്തില്‍പ്പെടുകയുമായിരുന്നു.

വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന സസന്‍-ഗിറിനെ ജുനാഗഡിലെ മെന്‍ഡാര്‍ഡ പട്ടണവുമായി ബന്ധിപ്പിക്കുന്ന പാലമാണിത്. 40 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ പാലം പണിതത്.


Next Story

Related Stories