TopTop
Begin typing your search above and press return to search.

സിനിമയെടുക്കാന്‍ ഒരു ഗ്രാമം; ഹലാല്‍ ലൗ സ്റ്റോറി ട്രൈലര്‍

സിനിമയെടുക്കാന്‍ ഒരു ഗ്രാമം;  ഹലാല്‍ ലൗ സ്റ്റോറി ട്രൈലര്‍

സുഡാനി ഫ്രം നൈജീരിയയ്ക്ക് ശേഷം സക്കരിയ സംവിധാനം ചെയ്യുന്ന ഹലാല്‍ ലൗ സ്റ്റോറിയുടെ ട്രൈലര്‍ ആമസോണ്‍ പ്രൈം വീഡിയോ പുറത്തിറക്കി. ഒരു ഗ്രാമത്തിലെ കുറച്ചു സിനിമ പ്രേമികള്‍ ചേര്‍ന്ന് സിനിമ എടുക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രീകരണത്തിനിടെ ഉണ്ടാകുന്ന ആശയക്കുഴപ്പങ്ങളേയും മറ്റും ഹാസ്യാത്മകമായി സിനിമ കാണിച്ചു തരും എന്ന പ്രതീതിയാണ് ട്രൈലര്‍ നല്‍കുന്നത്.

സക്കരിയയും മുഹ്സിന്‍ പരാരിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. അജയ് മേനോന്‍ ഛായാഗ്രഹണവും സൈജു ശ്രീധരന്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ബിജിബാല്‍, ഷഹബാസ് അമന്‍, റെക്സ് വിജയന്‍, യാക്സണ്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കുന്നത്.

ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, ഗ്രേസ് ആന്റണി, ഷറഫുദ്ദീന്‍, പാര്‍വതി തിരുവോത്ത്, സൗബിന്‍ ഷാഹിര്‍ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ആഷിക് അബു, ഹര്‍ഷാദ് അലി, ജസ്‌ന ആശിം എന്നിവര്‍ചേര്‍ന്നാണ് ഹലാല്‍ ലൗ സ്റ്റോറി നിര്‍മ്മിച്ചിരിക്കുന്നത് .

2020 ഒക്ടോബര്‍ 15 മുതലായിരിക്കും ചിത്രം ആസോണില്‍ സ്ട്രീം ചെയ്തു തുടങ്ങുക. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ എന്നീ ഭാഷകളില്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ മാത്രമായി ഹലാല്‍ ലൗ സ്റ്റോറി കാണാന്‍ സാധിക്കും.



Next Story

Related Stories