TopTop
Begin typing your search above and press return to search.

ഹത്രാസ് മാർച്ച്, രാഹുൽ ഗാന്ധിയെ കയ്യേറ്റം ചെയ്ത് യുപി പോലീസ്- വീഡിയോ

ഹത്രാസ് മാർച്ച്, രാഹുൽ ഗാന്ധിയെ  കയ്യേറ്റം ചെയ്ത് യുപി പോലീസ്-  വീഡിയോ

ദലിത് പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ഉത്തര്‍പ്രദേശിലെ ഹത്രാസിലേക്കുള്ള യാത്രാമധ്യേ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അറസ്റ്റില്‍. പ്രിയങ്ക ഗാന്ധിയെയും രാഹുലിനെയും വഴിമധ്യേ യമുന എക്പ്രസ് വേയില്‍ തടഞ്ഞതിന് പിന്നാലെയാണ് അദ്ദേഹത്തെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. സെക്ഷന്‍ 188 ഐപിസി പ്രകാരമുള്ള ഉത്തരവ് ലംഘിച്ചതിനാണ് അറസ്റ്റ് എന്നാണ് പോലീസ് പ്രതികരണം.

അതേസമയം, തന്നെ പൊലീസ് ലാത്തിച്ചാര്‍ജ്ജ് ചെയ്തതായി രാഹുല്‍ ഗാന്ധി ആരോപിച്ചു. ' പൊലീസ് തന്നെ ലാത്തി ചാര്‍ജ്ജ് ചെയ്യുകയും തള്ളിയിടുകയും ചെയ്തു. മോദിക്ക് മാത്രമെ ഈ രാജ്യത്ത് നടക്കാന്‍ കഴിയുകയുള്ളു. സാധാരണക്കാരന് നടക്കാന്‍ കഴിയില്ലേ? ഞങ്ങളുടെ വണ്ടി തടഞ്ഞതുകൊണ്ടാണ് നടക്കാന്‍ തീരുമാനിച്ചത്. ' രാഹുല്‍ ഗാന്ധി പറഞ്ഞു.




ഹത്രാസിലേക്കുള്ള യാത്രാമധ്യേ ഡല്‍ഹി-യു.പി അതിര്‍ത്തിയായ ഗ്രേറ്റര്‍ നോയിഡയിലാണ് രാഹുലിന്റെയും പ്രിയങ്കയുടെയും വാഹനങ്ങള്‍ തടഞ്ഞത്. ഇതേത്തുടര്‍ന്ന് ഇരുവരും കാറില്‍നിന്നിറങ്ങി കാല്‍നടയായി യാത്ര ആരംഭിക്കുകയായിരുന്നു. 142 കിലോമീറ്ററാണ് ഇരുരും കാല്‍നടയായി സഞ്ചരിക്കേണ്ടിവരിക. നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇവര്‍ക്കൊപ്പമുണ്ട്. ഹത്രാസില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനാണ് ഇരുവരും ഡല്‍ഹിയില്‍ നിന്നെത്തിയത്.





Next Story

Related Stories