TopTop
Begin typing your search above and press return to search.

മാസ്‌ക് ധരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മാസ്‌ക് ധരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കോവിഡ് 19 പകരുന്നത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്ത് കോവിഡ് 125 പേരില്‍ റിപ്പോര്‍ട്ട് ചെയ്തതോടുകൂടി മാസ്‌കുകള്‍ക്കും ഹാന്‍ഡ് സാനിറ്റൈസറുകള്‍ക്കും വില വന്‍തോതില്‍ ഉയര്‍ന്നിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ്.

മാസ്‌ക് ധരിക്കേണ്ടത് ആരൊക്കെ?

1.കോവിഡ് രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ( കഫക്കെട്ട്, പനി, ശ്വാസ തടസം)

2.രോഗം സ്ഥിരീകരിച്ചയാളെ/ സംശയിക്കുന്നയാളെ പരിചരിക്കുന്നവര്‍

3.ശ്വാസതടസമുള്ള രോഗികളെ പരിചരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍

മാസ്‌ക് ധരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. മാസ്‌കിന്റെ പ്ലീറ്റുകള്‍ വിടര്‍ത്തുക, താഴേക്ക് അവ വരത്തക്ക വിധം ധരിക്കുക

2. ഓരോ ആറു മണിക്കൂറിലും / നനഞ്ഞുവെന്ന് തോന്നിയാലുടന്‍ മാറ്റുക

3. ഒറ്റത്തവണ ഉപയോഗത്തിനുള്ള മാസ്‌കുകള്‍ ഉപയോഗശേഷം അടച്ചുറപ്പുള്ള പാത്രത്തില്‍ നിക്ഷേപിക്കുക

4. മുഖത്ത് വച്ച മാസ്‌കില്‍ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക

5. മാസ്‌ക് കളയുന്നതിനായി അഴിക്കുമ്പോള്‍ പുറത്തെ ഭാഗത്ത് തൊടാതിരിക്കുക

6. മാസ്‌ക് കഴുത്തില്‍ തൂക്കിയിടാതിരിക്കുക

7. ഉപയോഗിച്ച മാസ്‌ക് മാറ്റിയ ശേഷം കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ചോ ആല്‍ക്കഹോള്‍ ചേര്‍ന്ന സാനിറ്റൈസര്‍ വച്ചോ വൃത്തിയാക്കുക


Next Story

Related Stories