TopTop
Begin typing your search above and press return to search.

'ശ്രദ്ധിച്ച് കേക്കണം, പൂച്ചയാന്ന് കരുതി പഠിക്കാതിരിക്കാന്‍ പറ്റില്ല'; ഒരു വൈറല്‍ ക്ലാസ് മുറി

ശ്രദ്ധിച്ച് കേക്കണം, പൂച്ചയാന്ന് കരുതി പഠിക്കാതിരിക്കാന്‍ പറ്റില്ല; ഒരു വൈറല്‍ ക്ലാസ് മുറി

കുട്ടിക്കാലത്ത് ടീച്ചറായി കളിക്കാത്തവര്‍ കുറവായിരിക്കും. സാധാരണ അമ്മയേയോ അച്ഛനേയോ സഹോദരങ്ങളേയൊ ഒക്കെയായിരിക്കും കുട്ടി ടീച്ചര്‍മാര്‍ പഠിപ്പിക്കുക. എന്നാല്‍ വീട്ടിലെ പൂച്ചകളെ പഠിപ്പിച്ചാലോ. അത്തരത്തിലുള്ളൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കെണ്ടിരിക്കുന്നത്.

ക്ലാരിന എന്ന ബ്രിസീല്‍ സ്വദേശിയാണ് പൂച്ചകള്‍ക്ക് ക്ലാസെടുക്കുന്നത്. ക്യാറ്റ് ക്ലാസ് എന്ന ക്യാപ്ഷനോടെ വല്‍ക്കം ടു നേച്ചര്‍ എന്ന ട്വിറ്റര്‍ പേജാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ടീച്ചറായി ക്ലാസെടുക്കുന്ന കുഞ്ഞ് മാത്രമല്ല, അനുസരണയോടെ ക്ലാസുകേള്‍ക്കുന്ന പൂച്ചകളും കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തുന്നതാണ്.

ക്ലാരിന ഡ്രോയിങ് ക്ലാസാണ് എടുക്കുന്നത്. സ്റ്റഡി ടേബിളിന് മുന്നിലിരിക്കുന്ന പൂച്ചകള്‍ക്ക് മുന്നില്‍ പേപ്പറും പേനയുമെല്ലാം വെച്ചിട്ടുമുണ്ട്. ഒരു പൂ വരയ്‌ക്കേണ്ടത് എങ്ങനെയാണെന്നാണ് കുട്ടി ടീച്ചര്‍ പറഞ്ഞുകൊടുക്കുന്നത്.

വെറല്‍ വീഡിയോ ഒരു ലക്ഷത്തില്‍ കൂടുതല്‍ പേര്‍ ഇതിനോടകം കണ്ടു കഴിഞ്ഞു.



Next Story

Related Stories