TopTop
Begin typing your search above and press return to search.

അത്യാവശ്യം തയ്യൽ വശമുണ്ടോ, മാസ്കുകൾ വീട്ടിൽ തയ്യാറാക്കാം; രീതികൾ വിവരിച്ച് ഇന്ദ്രൻസ്

അത്യാവശ്യം തയ്യൽ വശമുണ്ടോ, മാസ്കുകൾ വീട്ടിൽ തയ്യാറാക്കാം; രീതികൾ വിവരിച്ച് ഇന്ദ്രൻസ്

കോവിഡ് രോഗ ബാധ പടർന്ന് പിടിച്ചപ്പോൾ തന്നെ പ്രതിരോധ നടപടികളും ശക്തമായതോടെ സംസ്ഥാനത്ത് ക്ഷാമം നേരിട്ട വസ്തുക്കളിൽ ഒന്നാണ് ഫേസ്മാസ്കുകൾ. ഇതോടെ വിപണിയിൽ ആവശ്യക്കാരേറിയതോടെ ഇതിൻ സംസ്ഥാന വിപണിയിൽ ക്ഷാമവും നേരിട്ടു. ഇതോടെ സർക്കാർ‌ തന്നെ ഈ വിഷയത്തിൽ ഇടപ്പെടുകയും ചെയ്തു.

തദ്ദേശീയമായി തുണി മാസ്കുകൾ നിർമ്മിക്കുകയായിരുന്നു അതിൽ പ്രധാനം. ഇതിന്റെ ഭാഗമായി വീടുകളിലും, സന്നദ്ധ സംഘടനകളും രംഗത്തെത്തുകയും ചെയ്തു. സംസ്ഥാനത്തെ ജയിലുകളിലെ തയ്യൽ യൂണിറ്റുകൾ കേന്ദ്രീകരിച്ചായിരുന്നു സർക്കാർ ഈ പ്രവര്‍ത്തനങ്ങൾ ഏകോപിപ്പിച്ചത്. ഇതിന് പിന്നാലെ മാസ്കുകൾ ശീലമാക്കാൻ മുഖ്യമന്ത്രിയും കേന്ദ്ര സർക്കാരും നിർദേശം നൽകുകയും ചെയ്തു. എന്നാൽ നമുക്ക് ആവശ്യമായ മാസ്കുകൾ സ്വയം നിർമ്മിക്കാമെന്നാണ് അധികൃതർ നൽകിയ നിർദേശങ്ങളിൽ ഒന്ന്. ഇതോടെ മാസ്കുകൾ തയ്യാകറാക്കേണ്ട വിധം പഠിപ്പിക്കുകയാണ് നടൻ ഇന്ദ്രൻസ്.

പൂജപ്പുര സെൻട്രൽ ജയിലിലെ തയ്യൽ യൂണിറ്റിലെത്തിയാണ് മാസ്ക് നിർമാണത്തെ കുറിച്ച് ഇന്ദ്രൻസ് വിവരിച്ചത്. ഈ വിഡിയോ ആരോഗ്യമന്ത്രി കെ.കെ ശൈലജ ഫെയ്സ്ബുക്ക് പേജിലും പങ്കുവച്ചിട്ടുണ്ട്. അത്യാവശ്യം തയ്യൽ വശമുള്ള ആർക്കും മാസ്ക് നിർമിക്കാമെന്ന് വ്യക്തമാക്കുകയാണ് ഇന്ദ്രൻസ് വീഡിയോയിലൂടെ വിവരിക്കുന്നു.


Next Story

Related Stories