TopTop
Begin typing your search above and press return to search.

പിപിഇ കിറ്റ് ധരിക്കാനും അഴിക്കാനും പാലിക്കേണ്ട ചില രീതികളുണ്ട്; ഡോക്ടര്‍ ഷിംന അസീസ് സംസാരിക്കുന്നു

പിപിഇ കിറ്റ് ധരിക്കാനും അഴിക്കാനും പാലിക്കേണ്ട ചില രീതികളുണ്ട്; ഡോക്ടര്‍ ഷിംന അസീസ് സംസാരിക്കുന്നു

പ്രവാസികള്‍ക്ക് ആശ്വാസമായി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന് പകരം, കോവിഡ് 19 പരിശോധനയില്ലാത്ത വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്ന പ്രവാസികള്‍ക്ക് പിപിഇ കിറ്റ് ധരിച്ച് നാട്ടിലേക്ക് വരാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. അത്തരത്തില്‍ പിപിഇ കിറ്റ് ധരിച്ചു വരുന്ന പ്രവാസികള്‍ക്കായി എന്താണ് പിപിഇ കിറ്റ്, അത് എങ്ങനെ ധരിക്കണം, എങ്ങനെ അഴിച്ചു മാറ്റണം എന്നീ കാര്യങ്ങള്‍ വിശദീകരിക്കുകയാണ് ഡോ ഷിംന അസീസ്.

പിപിഇ കിറ്റില്‍ എന്തെല്ലാം അടങ്ങിയിട്ടുണ്ടാവും എന്നും ഷംന അസീസ് വിശദീകരിക്കുന്നുണ്ട്. പിപിഇ കിറ്റ് ധരിച്ചു കഴിഞ്ഞാല്‍ പിന്നെ മൊത്തമായി അഴിക്കലെ ഉള്ളൂ എന്നും, ഇടയ്ക്കു വെച്ച് മാസ്‌കോ മറ്റു സാധനങ്ങളോ അഴിച്ചു മാറ്റരുത് എന്നും ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കുന്നു. പ്രവാസികളോട് ശ്രദ്ധയോടെ നാട്ടിലേക്കു വരണമെന്നും ഡോക്ടര്‍ പറയുന്നു.

പിപിഇ ധരിക്കുന്നത് കൊണ്ട് മാത്രം ആരും സുരക്ഷിതരാകുന്നില്ലെന്നും, പിപിഇ ധരിച്ചു എനിക്ക് അസുഖം വരില്ലെന്ന് കരുതരുതെന്നും, കൃത്യമായി നിരീക്ഷണത്തില്‍ കഴിയണമെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.


Next Story

Related Stories