TopTop
Begin typing your search above and press return to search.

ഒറ്റരാത്രി 150 മില്ലീ മീറ്ററിലധികം മഴ, വെള്ളക്കെട്ടിൽ മുങ്ങി ഹൈദരാബാദ്- വീഡിയോ

ഒറ്റരാത്രി 150 മില്ലീ മീറ്ററിലധികം മഴ, വെള്ളക്കെട്ടിൽ മുങ്ങി  ഹൈദരാബാദ്- വീഡിയോ

തെലങ്കാനയിലും ആന്ധ്രപേദേശിലും ഉണ്ടായ കനത്ത മഴയിലും നാശ നഷ്ടങ്ങളിലും അമ്പതോളം പേര്‍ മരിക്കാനിടായ സംഭവത്തിന് ഒരു ദിവസത്തിന് ശേഷം കഴിഞ്ഞ ദിവസം വീണ്ടും ഉണ്ടായ കനത്ത മഴയില്‍ ഹൈദരാബാദ് നഗരത്തില്‍ ഉള്‍പ്പെടെ കനത്ത വെള്ളപ്പൊക്കം. നഗരത്തിലെ ബലനഗര്‍ തടാക്കം ഉള്‍പ്പെടെ കര കവിഞ്ഞതോടെ മിക്കയിടങ്ങളിലും വെള്ളം കയറി.

വെള്ളം നിറഞ്ഞ നഗര ഭാഗങ്ങളുടെ നിരവധി ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ഞായറാഴ്ച രാവിലെ മുതല്‍ പുറത്ത് വന്നത്. മഴയെത്തുടര്‍ന്ന് പിവിഎന്‍ആര്‍ എക്‌സ്പ്രസ് ഹൈവേയില്‍ നിന്ന് എയര്‍പോര്‍ട്ടിലേക്കുള്ള പഴയ കര്‍നൂള്‍ റോഡ് റോഡില്‍ വെള്ളം കയറി. ഒരു ഓട്ടോ റിക്ഷയും കാറുമുള്‍പ്പെടെ വെള്ളത്തില്‍ ഒഴുകി പോവുന്നത് ഉള്‍പ്പെടെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

നഗരത്തിലെ ചില പ്രദേശങ്ങളില്‍ ദിവസം 150 മില്ലീ മീറ്ററിലധികം മഴ ലഭിച്ചതായാണ് വിവരം. ആഴ്ചയിലെ ആദ്യ ദിനങ്ങള്‍ ഉയര്‍ന്ന മഴ ലഭിച്ച കഴിഞ്ഞ ചൊവ്വാഴ്ച 190 മില്ലിമീറ്റര്‍ മഴയാണ് നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്യതത്..







Next Story

Related Stories