Top

പാകിസ്താന് വെള്ളം നല്‍കില്ല; ഹരിയാനയില്‍ മോദിയുടെ തിരഞ്ഞെടുപ്പ് പ്രസംഗം / വീഡിയോ

പാകിസ്താന് വെള്ളം നല്‍കില്ല; ഹരിയാനയില്‍ മോദിയുടെ തിരഞ്ഞെടുപ്പ് പ്രസംഗം / വീഡിയോ

പാകിസ്താനിലേക്ക് വെള്ളം ഒഴുകാന്‍ അനുവദിക്കില്ല എന്ന പരാമര്‍ശം പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ആവര്‍ത്തിച്ചു. തെക്കന്‍ ഹരിയാനയിലെ ദാദ്രിയില്‍ നടന്ന വോട്ടെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കഴിഞ്ഞ 70 വര്‍ഷമായി ഇന്ത്യയുടെയും ഹരിയാനയിലെ കര്‍ഷകരുടെയും വെള്ളം പാകിസ്താനിലേക്ക് പോയിട്ടുണ്ടെന്ന് പറഞ്ഞ മോദി ജനങ്ങളോട് പറഞ്ഞത്, 'മോദി, ഈ വെള്ളം പാകിസ്താനിലേക്ക് ഒഴുകുന്നത് തടഞ്ഞ് അത് നിങ്ങളുടെ വീടുകളില്‍ എത്തിക്കും' എന്നാണ്.

പാകിസ്താനിലേക്ക് ഒഴുകുന്ന വെള്ളത്തിന്മേല്‍ ഹരിയാനയിലെയും രാജസ്ഥാനിലെയും കര്‍ഷകര്‍ക്ക് അവകാശമുണ്ടെന്നും കഴിഞ്ഞ കേന്ദ്ര സര്‍ക്കാരുകള്‍ ഇത് തടഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. 'മോദി, നിങ്ങളുടെ യുദ്ധത്തെ നേരിടും,' എന്നും അദ്ദേഹം സദസില്‍ ഉറപ്പ് നല്‍കി. ഹരിയാനയില്‍ ഇന്നലെ നടന്ന പ്രധാനമന്ത്രിയുടെ രണ്ടാമത്തെ വോട്ടെടുപ്പ് റാലിയായിരുന്നു ഇത്. കുരുക്ഷേത്രയില്‍ നടന്ന വോട്ടെടുപ്പ് റാലിയില്‍ മോദി കോണ്‍ഗ്രസിന് കടന്ന് ആക്രമിച്ചു. കോണ്‍ഗ്രസിന് വിഷമിപ്പിക്കുന്നത് മള്‍ട്ടി-റോള്‍ റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിലൂടെ രാജ്യത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ശക്തി കണ്ടാണെന്നും പ്രധാനമന്ത്രി പറയുന്നു.


ബോളിവുഡ് ചിത്രമായ ദംഗല്‍ കണ്ടതായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് കൂടികാഴ്ടക്കിടെ പറഞ്ഞപ്പോള്‍ അഭിമാനമുണ്ടെന്നും ഇത് ഇന്ത്യയിലെ പെണ്‍മക്കളുടെ മികച്ച പ്രകടനം കാണിക്കുന്നുവെന്നുമാണ് പ്രതികരിച്ചതെന്നും മോദി പറഞ്ഞു. ദാദ്രിയില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥി ഗുസ്തി താരം ബബിത ഫോഗാട്ടാണ്. കോമണ്‍വെല്‍ത്ത് സ്വര്‍ണ മെഡല്‍ നേടിയ ബബിത ഫോഗാട്ടിനെയും കുടുംബത്തെയുമായിരുന്നു ആമിര്‍ ഖാന്‍ നായകനാക്കിയ ദംഗലില്‍ അവതരിപ്പിച്ചത്.


Next Story

Related Stories