TopTop
Begin typing your search above and press return to search.

'നീ മാർകിസ്റ്റ് പാർട്ടിയെ ഉണ്ടാക്കിയിട്ട് പോവാൻ വന്നതല്ലേ, നിന്റെ കാര്യത്തിൽ തീരുമാനം ഉണ്ടായിട്ടേ സ്റ്റേഷനീന്ന് പോവുന്നുള്ളു' ഇടുക്കിയിൽ പോലീസുകാർക്ക് സിപിഎം നേതാക്കളുടെ ഭീഷണി

നീ മാർകിസ്റ്റ് പാർട്ടിയെ ഉണ്ടാക്കിയിട്ട് പോവാൻ വന്നതല്ലേ, നിന്റെ കാര്യത്തിൽ തീരുമാനം ഉണ്ടായിട്ടേ സ്റ്റേഷനീന്ന് പോവുന്നുള്ളു ഇടുക്കിയിൽ പോലീസുകാർക്ക് സിപിഎം നേതാക്കളുടെ ഭീഷണി

എഎസ്‌ഐ ഉള്‍പ്പെടെയുളള പോലീസുകാരെ വണ്ടിപ്പെരിയാര്‍ പോലീസ് സ്‌റ്റേഷനിലെത്തി ഭീഷണിപ്പെടുത്തി ഇടുക്കി സിപിഎം നേതാക്കള്‍. ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റംഗം, പീരുമേട് ഏരിയാ സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിലാണ് സിപിഎം പ്രവർത്തകർ പോലീസ്റ്റേഷനിലെത്തി അസഭ്യവർഷവും ഭീഷണിയും മുഴക്കിയത്. ലോക്ക്ഡൗൺ ലംഘനത്തിന്റെ പേരിൽ കസ്റ്റഡിയില്‍ എടുത്ത ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ ബൈക്ക് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടായിരുന്നു സംഭവം അരങ്ങേറിയത്.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ഇന്നലെ വൈകീട്ട് പോലീസ് നടത്തിയ പരിശോധനയിലായിരുന്നു ഇരുപതിലധികം വാഹനങ്ങള്‍ ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. ഇതില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ വാഹനവും ഉള്‍പ്പെട്ടിരുന്നു. ഈ വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് സിപിഎം പീരുമേട് ഏരിയാ സെക്രട്ടറി വിജയാനന്ദ്, ജില്ലാ സെക്രട്ടറിയേറ്റംഗം ആര്‍. തിലകന്‍ എന്നിവരുടെ നേതൃത്വത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ സ്‌റ്റേഷനിലെത്തിയത്.

വണ്ടിപ്പെരിയാര്‍ സ്റ്റേഷനിലെത്തിയ പ്രവർത്തകർ എഎസ്‌ഐ തോമസ് ഉള്‍പ്പടെ നാലു പോലീസുകാരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. മാന്യമായി ജോലി ചെയ്തില്ലെങ്കില്‍ വീട്ടില്‍ക്കയറി തക്കതായ മറുപടി നല്‍കുമെന്നുൾപ്പെടെയായരുന്നു നേതാക്കളുടെ ആക്രോശം.

എന്നാൽ, സ്റ്റേഷൻ മുറ്റത്ത് വരെയെത്തി പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന സ്ഥിതിയുണ്ടായിട്ടും സിപിഎം നേതാക്കള്‍ക്കെതിരെ നിസാര വകുപ്പുകളാണ് ചുമത്തിയതെന്നാണ് റിപ്പോർട്ട്. ഇതോടെ ഉദ്യോഗസ്ഥർക്കിടയിൽ തന്നെ അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ.


Next Story

Related Stories