TopTop
Begin typing your search above and press return to search.

'വ്യത്യസ്ത ഇടങ്ങളിലിരുന്ന് നിറക്കൂട്ടുകളുമായി അവര്‍ ഒത്തുചേര്‍ന്നു'; സ്വാതന്ത്ര്യ ദിനത്തില്‍ ട്രിബ്യൂട്ടുമായി കലാപ്രവര്‍ത്തകര്‍

വ്യത്യസ്ത ഇടങ്ങളിലിരുന്ന് നിറക്കൂട്ടുകളുമായി അവര്‍ ഒത്തുചേര്‍ന്നു; സ്വാതന്ത്ര്യ ദിനത്തില്‍ ട്രിബ്യൂട്ടുമായി കലാപ്രവര്‍ത്തകര്‍

രാജ്യം എഴുപത്തി മൂന്നാമത് സ്വാതന്ത്ര്യത്തിന്റെ നിറവില്‍ എത്തിനില്‍ക്കുകയാണ്. എന്നാല്‍ ഈ ദിനങ്ങള്‍ വലിയ പ്രതിസന്ധികളിലൂടെ ആണ് കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. ഓരോ ദിവസവും വളരെ ദുഃഖം ജനിപ്പിക്കുന്ന കാഴ്ചകള്‍ വാര്‍ത്തകള്‍ ഇങ്ങനെ ഉള്ള ഈ സാഹചര്യത്തിലും വേറിട്ട വഴികളിലൂടെ തങ്ങളുടെ കഴിവും സ്‌നേഹവും മാതൃരാജ്യത്തിന് അര്‍പ്പിക്കുകയാണ് ഒരു കൂട്ടം കലാകാരന്മാര്‍.

വളരെ ചുരുങ്ങിയ കാലം കൊണ്ട് സോഷ്യല്‍ മീഡിയകളില്‍ സജീവമായ ഒരു കൂട്ടായ്മയാണ് ആക്രികട നൂറിലധികം വരുന്ന കലാകാരന്മാരെ അണിനിരത്തി ട്രിബ്യൂട്ട് സംഘടിപ്പിച്ചിരിക്കുകയാണ്. സ്വാതന്ത്ര ഇന്ത്യയുടെ നാള്‍വഴികളും രാജ്യത്തിന്റെ വളര്‍ച്ചയും തളര്‍ച്ചയും ലോകത്തിന് ഇന്ത്യ നല്‍കിയ സംഭാവനകള്‍ തുടങ്ങിയവയെല്ലാം വര്‍ണ്ണത്തില്‍ ചാലിക്കുകയാണ് കൂട്ടായ്മയിലെ കലാകാരന്മാര്‍. ബോട്ടില്‍ ആര്‍ട്ട് പെന്‍സില്‍ കാര്‍വിങ്, ക്ലേ മോഡലിംഗ്, ഓയില്‍ പെയിന്റിംഗ് തുടങ്ങി 25ലധികം വിവിധ കലകളുടെ അവിസ്മരണീയമായ ആവിഷ്‌കാരം. തങ്ങള്‍ സ്വായത്തമാക്കിയ കലാവാസനകളിലൂടെ ഭാരതത്തിന്റെ യാത്രാ വഴികള്‍ അടയാളപ്പെടുത്തുകയാണ് ഇവര്‍.

View this post on Instagram

രാജ്യം എഴുപത്തി മൂന്നാമത് സ്വാതന്ത്ര്യത്തിൻ്റെ നിറവിൽ എത്തിനിൽക്കുകയാണ് ലോകം ഇന്ന് വലിയ പ്രതിസന്ധികളിലൂടെ ആണ് കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്......ഓരോ ദിവസവും വളരെ ദുഃഖം ജനിപ്പിക്കുന്ന കാഴ്ചകൾ വാർത്തകൾ ഇങ്ങനെ ഉള്ള ഈ സാഹചര്യത്തിലും വേറിട്ട വഴികളിലൂടെ തങ്ങളുടെ കഴിവും സ്നേഹവും മാതൃരാജ്യത്തിന് അർപ്പിക്കുകയാണ് ഒരു കൂട്ടം കലാകാരന്മാർ ...... നേരമില്ലാത്തകാലത്ത് കലകൾകൊണ്ടൊരു അടയാളപ്പെടുത്തൽ .... Team *ആക്രികട* നൂറ്റിനാല്പതു കലാകാരന്മാരെ അണിനിരത്തി വ്യത്യസ്തമായ കലാ മേഖലകൾ ഉൾപ്പെടുത്തിയാണ് ഈ ആദരവ് സംഘടിപ്പിക്കുന്നത്. സ്വാതന്ത്ര ഇന്ത്യയുടെ നാൾവഴികളും രാജ്യത്തിൻറെ വളർച്ചയും തളർച്ചയും ലോകത്തിന് ഇന്ത്യ നൽകിയ സംഭാവനകൾ തുടങ്ങിയവയെല്ലാം വർണ്ണത്തിൽ ചാലിക്കുകയാണ് കൂട്ടായ്മയിലെ കലാകാരന്മാർ. ബോട്ടിൽ ആർട്ട് പെൻസിൽ കാർവിങ്, ക്ലേ മോഡലിംഗ്, ഓയിൽ പെയിൻറിംഗ് തുടങ്ങി 25ലധികം വിവിധ കലകളുടെ അവിസ്മരണീയമായ ആവിഷ്കാരം. തങ്ങൾ സ്വായത്തമാക്കിയ കലാവാസനകളിലൂടെ ഭാരതത്തിൻറെ യാത്രാ വഴികൾ അടയാളപ്പെടുത്തുകയാണ് ഇവർ. 250 ലധികം വരുന്ന അംഗങ്ങളുടെ സജീവ പങ്കാളിത്തമാണ് ആക്രിക്കടയെ വൻവിജയമാക്കി തീർക്കുന്നത്. ഓൺലൈൻ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് കലാരംഗത്ത് മാത്രമല്ല സാമൂഹിക സേവന രംഗത്തും അംഗങ്ങൾ നിറസാന്നിധ്യമാണ്. തുടർന്നും കലാ ലോകത്തിന് മികച്ച സംഭാവനകൾ നൽകാനുള്ള തയ്യാറെടുപ്പിലാണ് ആക്രിക്കട എന്ന കൂട്ടായ്മ. പങ്കെടുത്ത എല്ലാവർക്കും ടീം ആക്രികയുടെ കൃതജ്ഞത അറിയിക്കുന്നു....... എല്ലാവർക്കും സ്വാതന്ത്രദിനാശംസകൾ

A post shared by AAKRIKKADA ആക്രികട (@akrikada) on

250 ലധികം വരുന്ന അംഗങ്ങളുടെ സജീവ പങ്കാളിത്തമാണ് ആക്രിക്കടയെ വന്‍വിജയമാക്കി തീര്‍ക്കുന്നത്. ഓണ്‍ലൈന്‍ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് കലാരംഗത്ത് മാത്രമല്ല സാമൂഹിക സേവന രംഗത്തും അംഗങ്ങള്‍ നിറസാന്നിധ്യമാണ്. തുടര്‍ന്നും കലാ ലോകത്തിന് മികച്ച സംഭാവനകള്‍ നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ആക്രിക്കട എന്ന കൂട്ടായ്മ.


Next Story

Related Stories