TopTop
Begin typing your search above and press return to search.

വ്യോമസേനയുടെ മിഗ് -29 യുദ്ധവിമാനം പഞ്ചാബിൽ തകർന്നു വീണു, ആളപായമില്ല

വ്യോമസേനയുടെ മിഗ് -29 യുദ്ധവിമാനം പഞ്ചാബിൽ തകർന്നു വീണു, ആളപായമില്ല

ഇന്ത്യൻ വ്യോമസേന വിമാനം പഞ്ചാബിൽ തകർന്നുവീണു. മിഗ് -29 എന്ന റഷ്യൻ നിർമിത യുദ്ധവിമാനം പഞ്ചാബിലെ ഹോഷിയാർപൂർ ജില്ലയിലാണ് അപകടത്തിൽ പെട്ടതെന്നാണ് റിപ്പോർട്ടുകൾ. പൈലറ്റുമാർ സുരക്ഷിതരാണെന്നാണ് വിവരം എങ്കിലും മറ്റ് വിവരങ്ങൾ വ്യോമസേന ഇതുവരെ പങ്കുവച്ചിട്ടില്ല. ഇന്ന് രാവിലെ 10.45 ഓടെയായിരുന്നു അപകടം.

പഞ്ചാബിലെ റുർക്കി കലൻ ഗ്രാമത്തിൽ വിമാനം ഇടിച്ചിറങ്ങുന്നതിന് ‌ മുമ്പ് പൈലറ്റുമാർ പുറംതള്ളപ്പെട്ടെന്നാണ് വിവരം. പ്രദേശത്തെ ഒരു വയലിലായിരുന്നു വിമാനം തകർന്ന് വീണത്. പതിവ് പരീക്ഷണ പറക്കലിന് ഇടയിലായിരുന്നു അപകടം. ജലന്ധറിനടുത്തുള്ള അദാംപൂർ പട്ടണത്തിലെ എയർ ക്രാഫ്റ്റ് സ്ക്വാഡ്രൺ ഗ്രുപ്പിൽ‌ പെട്ടതാണ് അപകടത്തിൽ പെട്ട മിഗ് -29 യുദ്ധ വിമാനം.

അപകടത്തിൽ പരിക്കേറ്റ പൈലറ്റിനെ ഹെലികോപ്‌റ്ററിലാണ് സംഭവസ്ഥലത്ത് നിന്നും മാറ്റിയത്. അപകടത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു.

<blockquote class="twitter-tweet"> <p lang="en" dir="ltr">Indian Air Force fighter air craft reportedly has crashed near Hoshiarpur in Punjab. Two pilots have ejected safely as per eye witness accounts. Indian Air Force likely to issue statement giving details shortly. <a href="https://t.co/I4HxQqHp0O">pic.twitter.com/I4HxQqHp0O</a></p>— Aditya Raj Kaul (@AdityaRajKaul) <a href="https://twitter.com/AdityaRajKaul/status/1258642177195782145?ref_src=twsrc^tfw">May 8, 2020</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

Next Story

Related Stories