TopTop
Begin typing your search above and press return to search.

ഗുജറാത്തില്‍ വന്‍ ചരസ് വേട്ട, ഇന്ത്യന്‍ തീരസംരക്ഷണ സേന പിടികൂടിയത് 1.32 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് (വീഡിയോ)

ഗുജറാത്തില്‍ വന്‍ ചരസ് വേട്ട, ഇന്ത്യന്‍ തീരസംരക്ഷണ സേന പിടികൂടിയത് 1.32 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് (വീഡിയോ)

ഗുജറാത്തിലെ ജക്കൗവിനോടു ചേര്‍ന്നുള്ള ദ്വീപുകളില്‍ നിന്ന് ഇന്ത്യന്‍ തീരസംരക്ഷണ സേന പിടികൂടിയത് 88 പാക്കറ്റ് ചരസ്. ജൂണ്‍ 17, 21, 22 എന്നീ ദിവസങ്ങളില്‍ നടത്തിയ തിരച്ചിലിലാണ് ചരസ് കണ്ടെത്തിയത്. ജൂണ്‍ 17ന് 4 പാക്കറ്റ്, ജൂണ്‍ 21 ന് 34 പാക്കറ്റ്, ജൂണ്‍ 22 ന് 50 പാക്കറ്റ് എന്നിങ്ങനെയാണ് ചരസു കണ്ടെടുത്തത്. ഹോവര്‍ ക്രാഫ്റ്റ് ക്യാപ്റ്റനായ വനിത ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് ചരസ് പിടികൂടിയത്.

കൂടുതല്‍ വിവരങ്ങള്‍ക്കായി ജക്കൗ തീരത്തും ദ്വീപിലും കൂടുതല്‍ പരിശോധ നടത്തും. കണ്ടെടുത്ത ചരസിന് വിപണിയില്‍ ഏകദേശം 1.32 കോടി രൂപയോളം വിലവരും എന്നാണ് നിഗമനം.

തീരസംരക്ഷണ സേന കണ്ടെടുത്ത 88 പാക്കറ്റ് ചരസ് മറൈന്‍ പോലീസിന് കൈമാറിയിട്ടുണ്ട്. മറ്റ് ഏജന്‍സികള്‍ കൂടുതല്‍ അന്വേഷണം നടത്തും. തീരദേശ സുരക്ഷ ശക്തമാക്കുന്നതിന് ഇന്ത്യന്‍ തീര സംരക്ഷണ സേന അടുത്തിടെ ജക്കൗവില്‍ ഒരു ഹോവര്‍ക്രാഫ്റ്റ് സ്‌ക്വാഡ്രണെ നിയോഗിച്ചിരുന്നു. അതിന്റെ ഫലമായാണ് ഇപ്പോള്‍ കോടികള്‍ വിലമതിക്കുന്ന ചരസ് കണ്ടെത്താനായിരിക്കുന്നത്.


Next Story

Related Stories