Top

ഈ ഒന്‍പത് വയസുകാരി ഇന്ത്യയുടെ സ്‌കേറ്റ്‌ബോര്‍ഡിംഗ് സെന്‍സേഷന്‍ / വീഡിയോ

ഈ ഒന്‍പത് വയസുകാരി ഇന്ത്യയുടെ സ്‌കേറ്റ്‌ബോര്‍ഡിംഗ് സെന്‍സേഷന്‍ / വീഡിയോ

ഈ ഒന്‍പത് വയസുകാരി ഇന്ത്യയുടെ സ്‌കേറ്റ്‌ബോര്‍ഡിംഗ് സെന്‍സേഷനാണെന്നാണ് ബിബിസി പറയുന്നത്. തമിഴ്‌നാട്ടില്‍ നിന്നുള്ള കമാലി മൂര്‍ത്തിയെന്ന പെണ്‍കുട്ടി നേരത്തെ തന്നെ രാജ്യത്തിന്റെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഈ പെണ്‍കുട്ടിയുടെ ജീവിതത്തെക്കുറിച്ച് ന്യൂസിലന്‍ഡുകാരിയായ സാഷ റെയിന്‍ബോ ഒരുക്കിയ 24 മിനിറ്റ് ദൈര്‍ഘ്യമുള്ള 'കമാലി'യെന്ന ഡോക്യുമെന്ററി 2020ലെ ഓസ്‌കാറിന് നാമനിര്‍ദേശം നല്‍കിയത്തോടെയാണ് കമാലി താരമായത്.

മഹാബലിപുരം സ്വദേശിയായ കമാലിയും അവളുടെ അമ്മയെയും മുത്തശ്ശിയെയും ഒക്കെ ഹ്രസ്വചിത്രത്തിലുണ്ട്. കമാലിയെ സംരക്ഷിക്കാനുള്ള അമ്മ സുഗന്ധിയുടെ പോരാട്ടവും ചിത്രത്തില്‍ പറയുന്നുണ്ട്. കുപ്പിവെള്ളം വിറ്റാണ് സുഗന്ധി ജീവിതച്ചെലവ് കണ്ടെത്തുന്നത്. മൂന്നാമത്തെ വയസ്സ് മുതല്‍ കമാലി പതിവായി സ്‌കേറ്റിങ് പരിശീലിക്കുന്നുണ്ട്. മഹാബലിപുരത്ത്, ബംഗളൂരുവിലെ ഹോളിസ്റ്റോക്ഡ് നിര്‍മിച്ചു നല്‍കിയ വീടിന് എതിര്‍വശത്തെ സ്‌കേറ്റിങ് പാര്‍ക്കിലായിരുന്നു പരിശീലനം.

ന്യൂസിലന്‍ഡില്‍ നിന്ന് സാഷ റെയിന്‍ബോ മഹാബലിപുരത്തെത്തി ആറ് ആഴ്ചകൊണ്ടാണ് ഹ്രസ്വചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മുംബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം കരസ്ഥമാക്കിയ ചിത്രം അറ്റ്ലാന്റ ചലച്ചിത്രോത്സവത്തില്‍ മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരവും നേടിയിട്ടുണ്ട്. വൈല്‍ഡ് ബീസ്റ്റ്സിന്റെ ആല്‍ബമായ ആല്‍ഫ ഫീമെയ്ലിലും അഭിനയിച്ചത്തോടെ കമാലി ഇപ്പോള്‍ സെന്‍സേഷനാണ്.


Next Story

Related Stories