TopTop

ഖാസിം സുലൈമാനിയുടെ മുഖത്തിന്റെ രൂപം സൃഷ്ടിച്ച് ഇറാന്‍ സേനയുടെ ആദരാഞ്ജലി (വീഡിയോ)

ഖാസിം സുലൈമാനിയുടെ മുഖത്തിന്റെ രൂപം സൃഷ്ടിച്ച് ഇറാന്‍ സേനയുടെ ആദരാഞ്ജലി (വീഡിയോ)

അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട കമാണ്ടര്‍ ഖാസിം സുലൈമാനിയ്ക്ക് വികാര നിര്‍ഭരമായ യാത്രയപ്പ്. സുലൈമാനിയുടെ മുഖത്തിന്റെ രൂപം സൃഷ്ടിച്ചാണ് ഇറാന്‍ സേന ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.



രാജ്യത്ത് വലിയ ജനവികാരമാണ് യുഎസ്സിനെതിരെ ഉയർന്നിട്ടുള്ളത്. ബാഗ്ദാദ് വിമാനത്താവളത്തിൽ നിന്നും വരുമ്പോഴാണ് ഇദ്ദേഹത്തിനെതിരെ ആക്രമണമുണ്ടായത്.

ഇറാൻ പാർലമെന്റ് യുഎസ് സേനയെ തീവ്രവാദസംഘടനയായി പ്രഖ്യാപിച്ച് പ്രമേയം പാസ്സാക്കിയിട്ടുണ്ട്.പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് നിന്ന് പിൻവാങ്ങണമെന്ന് യുഎസ് സേനയ്ക്ക് ഇറാഖ് പാര്‍ലമെന്റും നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

ഇറാന്‍ പ്രതികാരം ചെയ്താല്‍ സാസ്കാരിക കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ 52 കേന്ദ്രങ്ങള്‍ തകര്‍ക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. എന്നാല്‍ ബ്രിട്ടന്‍ ഇതിനെതിരെ രംഗത്തുവന്നു കഴിഞ്ഞു.

.




Next Story

Related Stories