TopTop
Begin typing your search above and press return to search.

റാഞ്ചിയെടുത്തത് വമ്പന്‍ സ്രാവിനെ തന്നെ, അതിന്റെ കൂസലൊന്നും പക്ഷേ പക്ഷിക്കില്ല

റാഞ്ചിയെടുത്തത് വമ്പന്‍ സ്രാവിനെ തന്നെ, അതിന്റെ കൂസലൊന്നും പക്ഷേ പക്ഷിക്കില്ല

മീനുകളെ കൊക്കിലൊതുക്കി പറന്നു പോകുന്ന പക്ഷികള്‍ ഒരു സ്ഥിരം കാഴ്ചയാണ്. എന്നാല്‍ സ്രാവിനെ എടുത്ത് ഒരു പക്ഷി പറന്നാലോ. അത് അത്ഭുതകരമായ ഒരു കാഴ്ച തന്നെയാണ്. അത്തരത്തിലുള്ളെരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

അമേരിക്കയിലാണ് സംഭവം നടന്നിരിക്കുന്നത്. കടല്‍ത്തീരത്തുള്ള ജനങ്ങളെയെല്ലാം ഞെട്ടിച്ചുകൊണ്ട് ഒരു പക്ഷി സ്രാവിനെ തൂക്കിയെടുത്ത് പറന്നകന്നു. സൗത്ത് കരോളില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. പക്ഷി റാഞ്ചിയത് സ്രാവിനെ അല്ല എന്നും ചിലര്‍ പറയുന്നുണ്ട്. എന്നാല്‍ കാഴ്ചയില്‍ മാനിന് സ്രാവിനു സമാനമായ വലിപ്പമുണ്ട്. ചിലര്‍ സ്രാവിനെ കൊണ്ടുപോകുന്ന പക്ഷി പരുന്താണെന്നു പറയുമ്പോള്‍ മറ്റു ചിലര്‍ അത് മത്സ്യങ്ങളെ പിടിക്കുന്ന പക്ഷിയാണെന്നും പ്രാവല്ലെന്നും പറയുന്നു.

ട്രാക്കിങ് ഷാര്‍ക്ക്‌സ് എന്ന ട്വിറ്റര്‍ പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 2.3 മില്യണ്‍ ആളുകളാണ് വീഡിയോ ഇതിനോടകം കണ്ടിരിക്കുന്നത്.

<blockquote class="twitter-tweet"> <p lang="en" dir="ltr">Anyone know what type of bird this is and is it holding a shark? <a href="https://twitter.com/hashtag/myrtlebeach?src=hash&ref_src=twsrc^tfw">#myrtlebeach</a> 📽 Kelly Burbage <a href="https://t.co/gc59xihiM7">pic.twitter.com/gc59xihiM7</a></p>— Tracking Sharks (@trackingsharks) <a href="https://twitter.com/trackingsharks/status/1277986456489750529?ref_src=twsrc^tfw">June 30, 2020</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

Next Story

Related Stories