TopTop
Begin typing your search above and press return to search.

ഐടി ഫെല്ലോയെന്ന നിലയിൽ അരുൺ ബാലചന്ദ്രൻ എന്താണ് ചെയ്തത്? സർക്കാരിനെ പ്രതിരോധത്തിലാക്കി കൂടുതൽ വെളിപ്പെടുത്തലുകൾ

ഐടി ഫെല്ലോയെന്ന നിലയിൽ അരുൺ ബാലചന്ദ്രൻ എന്താണ് ചെയ്തത്? സർക്കാരിനെ പ്രതിരോധത്തിലാക്കി കൂടുതൽ വെളിപ്പെടുത്തലുകൾ

മുഖ്യമന്ത്രിയുടെ ഐടി ഫെലോ എന്ന പദവി ഉണ്ടായിരുന്നു എന്നതിനെക്കുറിച്ച് മലയാളികൾ കേട്ടത് ഈയടുത്താണ്. അങ്ങനെ ഒരു തസ്തിക മറ്റേതെങ്കിലും സർക്കാരിലുണ്ടായിരുന്നുവോ എന്ന വ്യക്തമല്ല. സ്വർണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമുള്ള അരുൺ ബാലചന്ദ്രൻ മുഖ്യമന്ത്രിയുടെ ഐടി ഫെലോ ആയിരുന്നുവെന്ന കാര്യം പുറത്തുവന്നതോടെയാണ് ഇങ്ങനെ ഒരു തസ്തിക ഉള്ള കാര്യം പോലും പൊതു ജനം അറിയുന്നത്. മുഖ്യമന്ത്രിയുടെ ഐടി ഉപദോശകന് പകരമായാണ് ഐടി ഫലോകളെ ഉയർന്ന ശമ്പളത്തിൽ നിയമിച്ചത് എന്നാണ് അറിയുന്നത്. വിവാദത്തെ തുടർന്ന് അരുൺ ചന്ദ്രശേഖറിനെ ഡ്രീം കേരള പദ്ധതിയുടെ നടത്തിപ്പിൽനിന്നൊഴിവാക്കുകയും ചെയ്തു. കളളകടത്ത് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി പുറത്തായ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരനുാമായി അടുത്ത ബന്ധമുള്ളയാളാണ് അരുൺ . ഐ ടി ഫെലോ എന്നാൽ ഐഎഎസ്സിന് തുല്യമാണെന്ന് ഇയാൾ കഴിഞ്ഞ വർഷം പറഞ്ഞതാണ് ഇപ്പോൾ പുതുതായി ഉയരുന്ന വിവാദം.

സ്വർണക്കടത്ത് പ്രതികൾ ഗൂഡാലോചന നടത്തിയെന്ന് കസ്റ്റംസ് പറയുന്ന റൂം ബുക്ക് ചെയ്തു നൽകിയെന്ന ആരോപണത്തെ തുടർന്ന് ഇയാളെ ഐ.ടി വകുപ്പിൽ നിന്ന് പുറത്താക്കിയിരുന്നു. വിവാദത്തിന്റെ ഭാഗമായതോടെ അരുൺ ബാലചന്ദ്രനെതിരെ മറ്റ് നിരവധി ആരോപണങ്ങളും ഉയർന്നു. സ്വന്തം വാഹനത്തിൽ കേരള സർക്കാർ എന്ന ബോർഡ് സ്ഥാപിച്ചാണ് അരുൺ ബാലചന്ദ്രൻ യാത്ര ചെയ്തിരുന്നതെന്നും ഇത് സർക്കാർ അധികാരങ്ങളുടെ ദുരുപയോഗമാണെന്നുൾപ്പെടെ ആണെന്നും ആക്ഷേപങ്ങൾ ഉണ്ടായി. വാഹന ദുരുപയോഗത്തിനെ കുറിച്ച് മോട്ടോർ വാഹനവകുപ്പിന് പരാതി ലഭിച്ചിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് റിപ്പോർട്ടുകൾ‌. പിന്നീട് വിവാദമായതിനെ തുടർന്നാണ് നടപടിയെടുത്തത്.

ഇതിന് പിന്നാലെയാണ്, സർക്കാർ രൂപീകരിച്ച മാനേജ്മെന്റ് കേഡറിലെ ആദ്യ മൂന്നു പേരിലൊരാളായ തന്റെ പദവി ഐഎഎസ് കേഡറിനു സമാനമാണെന്ന് അരുൺ ബാലചന്ദ്രൻ അവകാശപ്പെടുന്ന വിഡിയോ പുറത്ത് വരുന്നത്. വിവാദത്തിലെ പുതിയ വഴിത്തിരിവാണ് ഈ വീഡിയോ. മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടാണു താൻ പ്രവർത്തിക്കുന്നതെന്ന് അരുൺ അവകാശപ്പെടുന്നതാണ് വീഡിയോ. ഒരു വർഷം മുൻപ് നടന്ന ടെഡ്എക്സ് പ്രഭാഷണ പരമ്പരയിലായികുന്നു ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

ഇൻഫോസിസ് സഹ സ്ഥാപകനായ എസ്.ഡി ഷിബുലാലിന്റെ നേതൃത്വത്തിലുള്ള ഹൈപവർ ഐ.ടി കമ്മിറ്റിയുടെ ശുപാർശയെ തുടർന്നായിരുന്നു കേരളത്തിലേക്ക് ഐ.ടി നിക്ഷേപം ആകർഷിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി ഐ.ടി ഫെലോ മാരെ നിയമിച്ചതെന്നാണ് പറയുന്നത്. ടെക്നോപാർക് കേന്ദ്രമായാണ് അരുൺ ഉൾപ്പെടെയുള്ള ഫെലോകൾ പ്രവർത്തിച്ചിരുന്നത്. സംസ്ഥാനത്തെ ഐടി ഉന്നതാധികാര സമിതിയെ സഹായിക്കുന്നതിന് കരാർ അടിസ്ഥാനത്തിലാണ് സംവിധാനം ഒരുക്കിയത്. എന്നാൽ ഈ നിയമനം ഐഎഎസിനു സമാനമാണെന്ന വിധത്തിലാണ് അരുൺ വിവരിക്കുന്നത്. ഇത് അധികാര ദുർവിനിയോഗമാണെന്ന് ആക്ഷേപമാണ് ഇപ്പോൾ ഉയരുന്നത്.

ഐ.ടി ഫെലോസിന്റെ നിയമനത്തിന് 13 മാസത്തിനു ശേഷം ഈ തസ്തിക സർക്കാർ ഇല്ലാതാക്കിയിരുന്നു. ഇതിനു പിന്നാലെ 2019-ൽ ഹൈപവർ ഡിജിറ്റൽ അഡ്വൈസറി കമ്മിറ്റി രൂപീകരിച്ചു. ഈ കമ്മിറ്റിയിൽ അരുൺ ബാലചന്ദ്രനെ മാർക്കറ്റിംഗ് ആൻഡ് ഓപ്പറേഷൻസ് ഡയറക്ടറായി സർക്കാർ നിലനിർത്തുകയും ചെയ്തിരുന്നു. 22 ലക്ഷം രൂപ വാർഷിക ശമ്പളത്തിലായിരുന്നു നിയമനം. ഈ ചുമതലയിൽ നിന്നാണ് വിവാദങ്ങളുടെ പശ്ചാത്തലത്തിൽ അരുൺ ബാലചന്ദ്രനെ കഴിഞ്ഞ ദിവസം പുറത്താക്കിയത്. സംസ്ഥാന മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോ ആയതിനു പിന്നാലെ ഐ.ടി രംഗത്ത് മോട്ടിവേഷൻ സ്പീക്കറായും അരുൺ പല വേദികളിലും സജീവമായിരുന്നു.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഗൂഡാലോചന നടന്നെന്ന് കസ്റ്റംസ് കണ്ടെത്തിയ സെക്രട്ടറിയേറ്റിന് സമീപത്തെ ഫ്ലാറ്റ് വാടകക്ക് എടുത്തു നല്‍കിയത് അരുണ്‍ ബാലചന്ദ്രനായിരുന്നു എന്നായിരുന്നു കണ്ടെത്തൽ. ശിവശങ്കര്‍ പറഞ്ഞതനുസരിച്ചായിരുന്നു ഇടപെടൽ എന്നായിരുന്നു അരുണ്‍ ബാലചന്ദ്രന്‍ വിശദീകരണം. എന്നാൽ വിദേശയാത്രകളില്‍ പോലും ശിവശങ്കര്‍ ഒപ്പം കൂട്ടിയിരുന്നയാളാണ് അരുണ്‍ ബാലചന്ദ്രനെന്നായിരുന്നു പിന്നീട് പുറത്ത് വന്ന റിപ്പോർട്ടുകൾ. ഇരുവരും ഒന്നിച്ചു നടത്തിയ വിദേശയാത്രകൾ ഉൾപ്പെട അന്വേഷണ സംഘം പരിശോധിക്കുമെന്നാണ് വിവരം. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കുമ്പോഴായിരുന്നു സര്‍ക്കാരിന്റെ ഐടി വകുപ്പുകളില്‍ സുപ്രധാന പദവികളായിരുന്നു അരുണ്‍ ബാലചന്ദ്രന്‍ വഹിച്ചിരുന്നതെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

കോവിഡിനെ തുടര്‍ന്ന് വലിയ തോതിൽ വിദേശത്തുനിന്ന് നാട്ടിലേക്ക് തിരിച്ചെത്തിയ പ്രവാസികള്‍ക്കായി സര്‍ക്കാര്‍ ഒരുക്കുമെന്ന് പ്രഖ്യാപിച്ച ഡ്രീം കേരള പദ്ധതിയുടെ നിര്‍വാഹക സമിതിയിലും അംഗമായിരുന്നു അരുണ്‍. ഈ മാസം ആദ്യമാണ് അരുണിനെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതെന്നായിരുന്നു സര്‍ക്കാര്‍ തലത്തിൽ നിന്നും ലഭിക്കുന്ന വിവരം. അരുണിന്റെ പല നിയമനങ്ങളിലും മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ക്രമവിരുദ്ധമായി ഇടപെട്ടുവെന്ന് ആക്ഷേപവും ശക്തമാണ്.

കോട്ടയം എരുമേലി പഞ്ചായത്തിലെ ഇടകടത്തി സ്വദേശിയാണ് അരുൺ ബാലചന്ദ്രൻ. പത്തനംതിട്ട ജില്ലയോടു ചേര്‍ന്നു കിടക്കുന്ന ഇരുപൂവളംകാട്ടിൽ‌ വീട്ടിൽ അമ്മയും സഹോദരിയുമടങ്ങുന്നതാണ് കുടുംബം. മലയോരഗ്രാമത്തിൽ നിന്നും ഫാഷൻ ലോകത്തേത്തും പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഐടി ഫെലോ എന്ന പ്രമുഖനിലേക്കുമുള്ള അരുണിന്റെ വളർച്ചയും വിവാദങ്ങൾക്കിടെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇദ്ദേഹം നേരത്തെ കൊച്ചിയിൽ നിന്നുള്ള ഒരു മാഗസിൻ നടത്തിയിരുന്നു. ഇതിലുൂടെയാണ് സർക്കാരിലെയും സിപിഎമ്മുമായി ബന്ധപ്പെട്ട ചിലരുടെ സൌഹൃദ വലയത്തിൽ അദ്ദേഹം എത്തിയതെന്നാണ് അറിയുന്നത്. ഐ ടി നിക്ഷേപം ആകർഷിക്കുന്നതിന്റെ പേരിൽ അരുൺ നടത്തിയ വിദേശയാത്രകൾ ഇതിനകം വിവാദമായിട്ടുണ്ട്


Next Story

Related Stories