TopTop
Begin typing your search above and press return to search.

ഗുലാബി ആങ്കെന്‍ പാടി ഒരു പോലീസുകാരന്റെ വേറിട്ട യാത്രയപ്പ്; ജമ്മുവില്‍ നിന്നൊരു കാഴ്ച (വീഡിയോ)

ഗുലാബി ആങ്കെന്‍ പാടി ഒരു പോലീസുകാരന്റെ വേറിട്ട യാത്രയപ്പ്; ജമ്മുവില്‍ നിന്നൊരു കാഴ്ച (വീഡിയോ)

കോവിഡ് കാലത്ത് ജമ്മുവില്‍ നിന്ന് പുറപ്പെടുന്ന ആദ്യ ട്രെയിനിലെ യാത്രക്കാര്‍ക്കായി പോലീസ് ഉദ്യോഗസ്ഥന്റെ പാട്ട്. ഗിറ്റാര്‍ വായിച്ചാണ് പോലീസുകാരന്‍ പാടുന്നത്. 1970 ല്‍ പുറത്തിറങ്ങിയ ദി ട്രെയിന്‍ എന്ന ചിത്രത്തിലെ ഗുലാബി ആങ്കെന്‍ എന്ന ഗാനത്തോടെയാണ് അദ്ദേഹം പാടാന്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് ഖയാമത് സേ ഖയാമത്ത് തക് (1988) എന്ന ചിത്രത്തിലെ പപ്പ കെഹ്‌തേ ഹെയ്ന്‍ എന്ന ഗാനവും ആലപിക്കുന്നു.

പോലീസ് ഉദ്യോഗസ്ഥന്‍ മുകേഷ് സിംഗാണ് ഈ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത്. 'കോവിഡ് -19 കാലത്ത് ജമ്മുവില്‍ നിന്നുള്ള ആദ്യത്തെ ട്രെയിന്‍ യാത്രക്കാര്‍ക്കായി, ജമ്മുവിലെ റെയില്‍വേ സ്റ്റേഷനില്‍ പേലീസ് ഉദ്യോഗസ്ഥന്‍ പാടുന്നു'. എന്ന ക്യാപ്‌ഷനോടെയാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഈസ്റ്റ് ജമ്മുവിലെ സബ് ഡിവിഷണല്‍ പോലീസ് ഓഫീസറാണ് മെഡ്ലി ആലപിക്കുന്നത്. ഇദ്ദേഹത്തിന്റെ പാട്ട് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ധാരാളം പേര്‍ അദ്ദേഹത്തെ ശ്രമത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നുണ്ട്.

SDPO east Jammu singing #railway station @jammu for passengers of first train out of jammu during #covid
⁦@JmuKmrPolice⁩ ⁦@igpjmu⁩ pic.twitter.com/adggPJ3kMs
— Mukesh Singh (@mukesh_ips_jk) May 14, 2020

Next Story

Related Stories