TopTop
Begin typing your search above and press return to search.

സമരത്തിന് 50-ഓളം പേര്‍; റിപ്പോര്‍ട്ട് ചെയ്യാന്‍ റിപ്പബ്ലിക് ടി.വിയില്‍ നിന്ന് 4 പേര്‍; ഇന്ന് ജന്ദര്‍ മന്ദറില്‍ നടന്നത് (വീഡിയോ)

സമരത്തിന് 50-ഓളം പേര്‍; റിപ്പോര്‍ട്ട് ചെയ്യാന്‍ റിപ്പബ്ലിക് ടി.വിയില്‍ നിന്ന് 4 പേര്‍; ഇന്ന് ജന്ദര്‍ മന്ദറില്‍ നടന്നത് (വീഡിയോ)

സമരം ചെയ്യാന്‍ അമ്പതോളം ആളുകള്‍. റിപ്പോര്‍ട്ട് ചെയ്യാന്‍ റിപ്പബ്ലിക് ടി.വിയില്‍ നിന്ന് നാലു പേര്‍. ശക്തമായ പ്രതിഷേധമാണ് ഉയരുന്നതെന്നും നീതിക്ക് വേണ്ടിയുള്ള പ്രക്ഷോഭമാണെന്നും റിപ്പോര്‍ട്ടര്‍മാര്‍. ഇന്ന് ഉച്ച കഴിഞ്ഞ് ഡല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ നടന്ന പ്രതിഷേധ സമരരമായിരുന്നു ഇത്. ആത്മഹത്യ ചെയ്ത സുശാന്ത് സിംഗിന് നീതി കിട്ടണമെന്ന് ആവശ്യപ്പെട്ടാണ് ഒരുകൂട്ടം പേരും അത് റിപ്പോര്‍ട്ട് ചെയ്യാന്‍ റിപ്പബ്ലിക് ടി.വിയുടെ നാലു റിപ്പോര്‍ട്ടര്‍മാരും എത്തിയത്. ഇഷാന്‍ തങ്ക എന്നയാള്‍ പകര്‍ത്തിയ ദൃശ്യങ്ങളിലാകട്ടെ നാല് റിപ്പോര്‍ട്ടര്‍മാരും അടുത്തടുത്ത് നിന്ന് റിപ്പോര്‍ട്ട് കൊടുക്കുന്നതും കാണാം.

ഹത്രാസില്‍ ഉന്നതജാതിക്കാര്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു കൊന്ന സംഭവത്തില്‍ ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് വിവിധ രാഷ്ട്രീയ പാര്‍ട്ടികളടക്കം വന്‍ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിരുന്നു. ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സിപിഎമ്മിന്റെയും സിപിഐയുടേയും ജനറല്‍ സെക്രട്ടറിമാരായ സീതാറാം യെച്ചൂരി, ഡി. രാജ തുടങ്ങി നിരവധി പേര്‍ ഇന്ന് വൈകിട്ട് നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഇത് പൊളിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഈ സമരനാടകവും റിപ്പോര്‍ട്ടിംഗും എന്നാണ് ആക്ഷേപം.



Next Story

Related Stories