TopTop
Begin typing your search above and press return to search.

മുംബൈയില്‍ റിപ്പബ്ലിക് ടി.വി റിപ്പോര്‍ട്ടര്‍മാര്‍ക്ക് മറ്റു മാധ്യമപ്രവര്‍ത്തകരുടെ മര്‍ദ്ദനം (വീഡിയോ)

മുംബൈയില്‍ റിപ്പബ്ലിക് ടി.വി റിപ്പോര്‍ട്ടര്‍മാര്‍ക്ക് മറ്റു മാധ്യമപ്രവര്‍ത്തകരുടെ മര്‍ദ്ദനം (വീഡിയോ)

മുംബൈയില്‍ റിപ്പബ്ലിക് ടിവി ഇംഗ്ലീഷ് ചാനലിന്റെയും റിപ്പബ്ലിക്കിന്റെ ഹിന്ദി ചാനലായ റിപ്പബ്ലിക് ഭാരതിന്റെയും റിപ്പോര്‍ട്ടര്‍മാര്‍ക്ക് മറ്റ് ടി.വി ചാനല്‍ റിപ്പോര്‍ട്ടര്‍മാരുടെ മര്‍ദ്ദനം. മറ്റ് ടി.വി ചാനലുകളിലെ മാധ്യമ പ്രവര്‍ത്തകരെ അപഹസിച്ചു കൊണ്ട് റിപ്പബ്ലിക് ടി.വിയുടെ പ്രദീപ് ഭണ്ഡാരി ലൈവ് ആയി കമന്ററി പറഞ്ഞതോടെയാണ് മറ്റ് മാധ്യമ പ്രവത്തകര്‍ ഇടപെട്ടതും ഇത് കയ്യാങ്കളിയിലേക്ക് നീങ്ങിയതും. തന്നെ എന്‍ഡിടിവിയിലേയും എബിപിയിലേയും 'ഗുണ്ട'കള്‍ മര്‍ദ്ദിച്ചുവെന്ന് ഭണ്ഡാരി പിന്നീട് അവകാശപ്പെട്ടു.

ഇതിനിടെ, മുംബൈ പോലീസ് ഇടപെട്ടാണ് തമ്മിലടിച്ചു കൊണ്ടിരുന്ന മാധ്യമ പ്രവര്‍ത്തകരെ ശാന്തരാക്കിയത്. ട്വിറ്ററിലാകട്ടെ, വലിയയ റിപ്പബ്ലിക് ചാനലും ചെറിയയ റിപ്പബ്ലിക് ചാനലുകളും തമ്മിലടിക്കുന്നു എന്ന രീതിയില്‍ പരിഹാസങ്ങളും നിറയുന്നുണ്ട്.

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തെ തുടര്‍ന്ന് ബന്ധപ്പെട്ട് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പുരോഗമിക്കവെ, മറൈന്‍ ഡ്രൈവിലുള്ള നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ ഓഫീസിനു മുന്നിലായിരുന്നു സംഭവം.

ബോളിവുഡ് താരങ്ങളെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ടി.വി ചാനലുകള്‍ നടത്തുന്ന മാധ്യമ വേട്ടയ്ക്കെതിരെ നേരത്തെ തന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു.




Next Story

Related Stories