TopTop

കോപ ഇറ്റാലിയയില്‍ ഡിബാല ഹിഗ്വയിന്‍ സഖ്യത്തില്‍ പിറന്ന മനോഹര ഗോള്‍

കോപ ഇറ്റാലിയയില്‍ ഡിബാല ഹിഗ്വയിന്‍ സഖ്യത്തില്‍ പിറന്ന മനോഹര ഗോള്‍

കോപ ഇറ്റാലിയ മത്സരത്തില്‍ ക്രിസ്റ്റ്യാനോ റെണോള്‍ഡോ ഇല്ലാതിരിന്നിട്ടും യുവന്റസ് തകര്‍പ്പന്‍ ജയമാണ് നേടിയത്. ഉഡിനെസെയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് യുവന്റസ് തോല്‍പ്പിച്ചത്. അര്‍ജന്റീന താരം പൗലോ ഡിബാലയുടെ ഗംഭീര പ്രകടനമാണ് യുവന്റസിന് മികച്ച വിജയം സമ്മാനിച്ചത്.

മത്സരത്തിന്റെ പതിനാറാം മിനുറ്റില്‍ ഡിബാല നല്‍കിയ പാസ് നെഞ്ചില്‍ സ്വീകരിച്ച് ഹിഗ്വയിന്‍ ഗോളിലേക്ക് വലംകാല്‍കൊണ്ട് തൊടുത്തപ്പോള്‍ യുവന്റസ് ആദ്യ ഗോള്‍ നേടി. ഡിബാല ഹിഗ്വയിന്‍ സഖ്യത്തിന്റെ ഒത്തിണക്കം കാണിച്ചു തരുന്നതായിരുന്നു ആ മനോഹര ഗോള്‍. ഗോളിയടക്കം എട്ട് ഉഡിനിസ് കളിക്കാരെ കബളിപ്പിച്ചായിരുന്നു ഡിബാലയും ഹിഗ്വയിനും ചേര്‍ന്ന് നടത്തിയ അതിവേഗ പാസുകള്‍ക്കൊടുവില്‍ ഗോള്‍ പിറന്നത്.

ഡിബാലയില്‍ നിന്നും ഹിഗ്വയിന്‍ ആദ്യം പാസ് സ്വീകരിക്കുമ്പോള്‍ ഗോളില്‍ നിന്നും 90 അടിയിലേറെ ദൂരമുണ്ടായിരുന്നു. കിട്ടിയ പന്ത് അതേ വേഗത്തില്‍ ഹിഗ്വയിന്‍ മറിച്ച് ഡിബാലക്ക് തന്നെ കൊടുത്തു. ആദ്യ ടച്ചില്‍ തന്നെ പന്ത് തിരികെ ഹിഗ്വയിന് കൊടുത്ത ഡിബാല ബോക്സിനകത്തേക്ക് കുതിച്ചു. ഇതോടെ അന്ധാളിച്ചുപോയ ഉഡിനിസ് പ്രതിരോധം ഒന്നടകങ്കം ഇരുതാരങ്ങളേയും തടയാന്‍ പാഞ്ഞു. പന്ത് സ്വീകരിച്ച ഹിഗ്വയിന്‍ ഡിബാലയിലേക്ക് തന്നെ നല്‍കി. ഇത്തവണ അല്‍പം പിന്നിലേക്ക് ഓടിയ ശേഷമായിരുന്നു ഡിബാല പന്ത് സ്വീകരിച്ചത്. വലതുകാല്‍ കൊണ്ട് അല്‍പം പൊക്കി ഡിബാല നല്‍കിയ പന്ത് ബോക്സിന് നടുവില്‍ വെച്ച് നെഞ്ചില്‍ സ്വീകരിച്ച് ഹിഗ്വയിന്‍ ഗോളിലേക്ക് തൊടുക്കുമ്പോള്‍ ഗോളി അടക്കം ആറ് ഉഡിനിസ് താരങ്ങള്‍ ബോക്സിലുണ്ടായിരുന്നു.




Next Story

Related Stories