TopTop
Begin typing your search above and press return to search.

'കൈപ്പത്തി ചിഹ്നമുള്ള ബട്ടണ്‍ അമര്‍ത്തി കോണ്‍ഗ്ര...', ബിജെപി വേദിയില്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ നാക്കുപിഴ

കൈപ്പത്തി ചിഹ്നമുള്ള ബട്ടണ്‍ അമര്‍ത്തി കോണ്‍ഗ്ര..., ബിജെപി വേദിയില്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ നാക്കുപിഴ

ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് ജ്യോതിരാദിത്യ സിന്ധ്യ. അടുത്തിടെ കോണ്‍ഗ്രസ് വിട്ട് എംഎല്‍എമാരുള്‍പ്പെടെ അണികളുമായി ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യക്ക് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലികളുടെ ഓര്‍മ്മ വിട്ട് പോയിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ നാക്കുപിഴ.

മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നായ ദാബ്രയില്‍ ബിജെപി പ്രചാരണത്തിനിടെയായിരുന്നു ജ്യോതിരാദിത്യ സിന്ധ്യയുടെ നാക്കുപിഴ. തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാക്കുയായിരുന്നു സിന്ധ്യ. ആവേശത്തോടെ സിന്ധ്യ പറഞ്ഞു 'കൈപ്പത്തി ചിഹ്നമുള്ള ബട്ടണ്‍ അമര്‍ത്തി കോണ്‍ഗ്ര'.... പിന്നാലെ അമളി തിരിച്ചറിഞ്ഞ അദ്ദേഹം ബാക്കി വിഴുങ്ങുകയും ചെയ്തു. നവംബര്‍ മൂന്നിനാണ് മധ്യപ്രദേശില്‍ വോട്ടെടുപ്പ്.

സിന്ധ്യക്കൊപ്പം പാര്‍ട്ടിവിട്ട എംഎല്‍എമാര്‍ ഉള്‍പ്പെടെ രാജിവെച്ച ഒഴിവിലേക്കടക്കം 28 മണ്ഡലങ്ങളിലേക്കാണ് മധ്യപ്രദേശില്‍ ചൊവ്വാഴ്ച ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ചിലാണ് സിന്ധ്യ 22 എംഎല്‍എമാര്‍ക്കൊപ്പം കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപി പാളയത്തിലെത്തിയത്.


Next Story

Related Stories