TopTop
Begin typing your search above and press return to search.

ഇവിടെ സമയം പിന്നിലേക്ക്; 'ആന്റി ക്ലോക്ക് വൈസ്' ക്ലോക്കുമായി ഖലീല്‍ റഹ്മാന്‍

ഇവിടെ സമയം പിന്നിലേക്ക്; ആന്റി ക്ലോക്ക് വൈസ് ക്ലോക്കുമായി ഖലീല്‍ റഹ്മാന്‍

സമയമൊന്ന് പിന്നിലേക്ക് തിരിഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. എന്നാല്‍ അത് സാധ്യമല്ലെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷെ പാലക്കാട്ടെ ഖലീല്‍ റഹ്മാന്റെ ടൈംസ് ഇന്ത്യ വാച്ചുകടയിലെത്തിയാല്‍ നിങ്ങള്‍ക്ക് സമയം പിന്നിലേക്ക് പോകുന്നത് കാണാം. വലത്തു നിന്നും ഇടത്തോട്ട് ചലിക്കുന്ന ക്ലോക്ക് നോക്കി സമയം പറയാന്‍ നമ്മള്‍ കുറച്ചല്ല കുറച്ചധികം സമയമെടുക്കും.

പിറകിലേക്കോടുന്ന വാച്ചെന്നെക്കെ പറയുമ്പോള്‍ അതില്‍ നോക്കിയാല്‍ സമയം മനസിലാക്കാന്‍ സാധിക്കുമോ എന്നെല്ലാമുള്ള സംശയം എല്ലാവര്‍ക്കും കാണും. എന്നാല്‍ സൂക്ഷ്മമായി നോക്കിയാല്‍ സമയം മനസിലാക്കാന്‍ കഴിയും എന്നു തന്നെയാണ് ഖലീല്‍ റഹ്മാന്‍ പറയുന്നത്.

ആന്റി ക്ലോക്ക് വൈസിനായി യന്ത്രത്തില്‍ മാറ്റം വരുത്തുന്നതിന് കുറച്ചധികം പണിപ്പെട്ടെന്നാണ് ഖലീല്‍ റഹ്മാന്‍ പറയുന്നത്. പിറകിലേക്കോടുന്ന ക്ലോക്ക് നിര്‍മ്മിക്കണമെന്ന് കുറെക്കാലമായി ആഗ്രഹിക്കുന്നതാണെന്നും ലോക ഡൗണ്‍ കാലത്താണ് അതിന് കൂടുതല്‍ സമയം ലഭിച്ചതെന്നും ഖലീല്‍ റഹ്മാന്‍ പറയുന്നു.

ക്ലോക്കുകളിലും വാച്ചുകളിലും ഖലീല്‍ റഹ്മാന്‍ ഇത്തരത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നത് ആദ്യമായല്ല. സ്വാതന്ത്ര ദിനം, കേരളപ്പിറവി ദിനം, വിവാഹങ്ങള്‍ മറ്റ് ആഘോഷങ്ങള്‍ എന്നിവയുടെയെല്ലാം തിയതിയും സമയത്തോടൊപ്പം അറിയാന്‍ കഴിയുന്ന തരത്തിലുള്ള വാച്ചുകള്‍ റഹ്മാന്‍ മുന്‍പ് ഉണ്ടാക്കിയിട്ടുണ്ട്.



Next Story

Related Stories