TopTop
Begin typing your search above and press return to search.

10 പേര്‍ക്ക് നടുവില്‍ കങ്കണ; വിവാദം കത്തി നില്‍ക്കുന്ന മുംബൈയില്‍ ഉച്ചയോടെ എത്തും (വീഡിയോ)

10 പേര്‍ക്ക് നടുവില്‍ കങ്കണ; വിവാദം കത്തി നില്‍ക്കുന്ന മുംബൈയില്‍ ഉച്ചയോടെ എത്തും (വീഡിയോ)

പാക് അധീന കശ്മീരുമായി മുംബൈയെ ഉപമിച്ച് വിവാദത്തിലായ കങ്കണ റണൗട്ട് ഇന്ന് മുംബൈയിലെത്തും. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ വൈ പ്ലസ് കാറ്റഗറി സുരക്ഷാവലയത്തില്‍ ഇന്ന് മൂന്നുമണിക്കാണ് കങ്കണ മുംബൈ നഗരത്തിലെത്തുക.

പത്ത് കമാന്റോകളുടെ സുരക്ഷാവലയത്തിലാണ് കങ്കണ മുംബൈയിലെത്തുന്നത്.



അതേ സമയം മുംബൈയിലെ കങ്കണയുടെ ഓഫീസ് പൊളിക്കാനാരംഭിച്ചു കഴിഞ്ഞു. കെട്ടിടത്തിന്റെ നിര്‍മ്മാണം നിയമവിരുദ്ധമാണെന്ന് മുംബൈ മിന്‍സിപ്പല്‍ കോര്‍പറേഷന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി. നഗരത്തിലെ ഘാര്‍ വെസ്റ്റിലുള്ള കങ്കണയുടെ ഓഫീസ് കെട്ടിടത്തില്‍ അനുമതിയില്ലാതെ നിരവധി മാറ്റങ്ങള്‍ വരുത്തിയെന്നാണ് കോര്‍പ്പറേഷന്റെ ആരോപണം.

ഒരു ഡസനോളം കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയെന്നും ശൗചാലയത്തിന്റെ സ്ഥാനം മാറ്റിയതും പുതിയതായി നിര്‍മിച്ചതുമടക്കം ആരോപണങ്ങളാണ് നോട്ടീസില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. വന്‍ പൊലീസ് സന്നാഹത്തിന്റെ അകമ്പടിയോടെയാണ് പൊളിക്കാനായി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരിക്കുന്നത്. മാറ്റങ്ങള്‍ വരുത്താന്‍ അനുമതി ലഭിച്ചിരുന്നോ എന്ന് 24 മണിക്കൂറിനകം വ്യക്തമാക്കണമെന്നും കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടിരുന്നു.


Next Story

Related Stories