TopTop
Begin typing your search above and press return to search.

കറാച്ചി ജിന്ന എയർപോർട്ടിന് സമീപം തകർന്നുവീണ പാക്ക് വിമാനത്തിൻ്റെ ദൃശ്യങ്ങൾ - വീഡിയോ

കറാച്ചി ജിന്ന എയർപോർട്ടിന് സമീപം തകർന്നുവീണ പാക്ക് വിമാനത്തിൻ്റെ ദൃശ്യങ്ങൾ - വീഡിയോ

90ലധികം പേരുമായി ലാഹോറിൽ നിന്ന് കറാച്ചിയിലേയ്ക്ക് പോയ പാകിസ്താൻ ഇൻ്റർനാഷണൽ എയർലൈൻസ് (പിഐഎ) വിമാനം തകർന്നുവീണത് കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള ജനവാസ മേഖലയിലാണ്. മോഡൽ റസിഡൻഷ്യൽ കോളനിയിൽ. വിമാനത്തിൽ 90 യാത്രക്കാരാണുണ്ടായിരുന്നത് എന്ന് പാകിസ്കാൻ ഇൻ്റർനാഷണൽ എയർലൈൻസിനെ ഉദ്ധരിച്ച് ഡോൺ ന്യൂസ് റിപ്പോർട്ട് ചെയ്തു. കാബിൻ ക്രൂ ആയി എട്ട് പേരും. അതേസമയം വിമാനത്തിൽ 99 യാത്രക്കാരും എട്ട് കാബിൻ ജീവനക്കാരുമാണുണ്ടായിരുന്നത് എന്ന് മറ്റൊരു പാക്ക് മാധ്യമമായ എക്സ് പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു. ട്വിറ്ററിലും ഇൻസ്റ്റാഗ്രാമിലും മറ്റും അപകടത്തിൻ്റെ നിരവധി വീഡിയോ ദൃശ്യങ്ങൾ വന്നിട്ടുണ്ട്.





സാങ്കേതിക തകരാറുണ്ടെന്ന് പൈലറ്റ് കണ്‍ട്രോള്‍ റൂമിനെ അറിയിച്ചിരുന്നതായി പിഐഎ സിഇഒ എയര്‍ മാര്‍ഷല്‍ അര്‍ഷാദ് മാലിക്ക് ഡോണ്‍ ന്യൂസിനോട് പറഞ്ഞു. എയര്‍പോര്‍ട്ടിലെ രണ്ട് റണ്‍വേകള്‍ ലാന്‍ഡിംഗിന് തയ്യാറായിരുന്നു. എന്നാല്‍ പൈലറ്റ് ലാന്‍ഡ് ചെയ്യാതെ വീണ്ടും പറപ്പിക്കുകയാണ് ചെയ്തത്.



Next Story

Related Stories