TopTop
Begin typing your search above and press return to search.

മയക്കുമരുന്ന്‌ കേസിൽ അറസ്റ്റിലായ നടി രാഗിണി ദ്വിവേദി ബിജെപിയുടെ താരപ്രചാരക, ബന്ധം വെളിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്

മയക്കുമരുന്ന്‌ കേസിൽ അറസ്റ്റിലായ നടി രാഗിണി ദ്വിവേദി ബിജെപിയുടെ താരപ്രചാരക, ബന്ധം വെളിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബെംഗളൂരുവിൽ അറസ്റ്റിലായ കന്നഡ നടി രാഗിണി ദ്വിവേദി കർണാടകയിൽ ബിജെപിയുടെ താരപ്രചാരകയായിരുന്നെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങൾ പുറത്ത്. 2019ൽ കർണാടകയിലെ വിവിധ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ താരപ്രചാരകയായിരുന്ന രാഗിണിയെന്നാണ് റിപ്പോർട്ടുകള്‍.

കെ ആർ പേട്ട് മണ്ഡലത്തിൽ വീടുകയറിയിറങ്ങിയുള്ള പ്രചാരണത്തിൽ താരം സജീവമായിരുന്നു. യെദ്യൂരപ്പ മന്ത്രിസഭയിൽ അംഗമായ കെ സി നാരായണ ഗൗഡയോടൊപ്പം പ്രചാരണ പരിപാടികളിൽ‌ പങ്കെടുക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ നവ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കെ ആർ പേട്ട് മണ്ഡലത്തിൽ വീടുകയറിയിറങ്ങിയുള്ള പ്രചാരണത്തിൽ താരം സജീവമായിരുന്നു എന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഉപതെരഞ്ഞെടുപ്പിൽ നിരവധി റോഡ്ഷോയിലും നടി പങ്കെടുത്തിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് മയക്കുമരുന്ന് കേസിൽ രാഗിണിയെ അറസ്റ്റ് ചെയ്തത്. എട്ട് മണിക്കൂർ ചോദ്യം ചെയ്തതിനുശേഷമായിരുന്നു നടപടി. യെലഹങ്കയിലെ വീട്ടിൽ നടത്തിയവിരുന്നിലടക്കം ഇവർ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി ചോദ്യംചെയ്യലിൽ വിവരം ലഭിച്ചിരുന്നതായാണ് സുചന.




Next Story

Related Stories