TopTop
Begin typing your search above and press return to search.

പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ജെസിയെ വിളിച്ച് കാര്‍ത്തിക്; വിണ്ണൈതാണ്ടി വരുവായാ വീണ്ടുമെത്തി

പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ജെസിയെ വിളിച്ച് കാര്‍ത്തിക്; വിണ്ണൈതാണ്ടി വരുവായാ വീണ്ടുമെത്തി

പോയ ദശാബ്ദത്തില്‍ തെന്നിന്ത്യന്‍ സിനിമാ മേഖല കണ്ട ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു തൃഷയേയും ചിമ്പുവിനേയും കേന്ദ്രകഥാപാത്രങ്ങളാക്കി ഗൗതം വാസുദേവ മേനോന്‍ ഒരുക്കിയ 'വിണ്ണൈതാണ്ടി വരുവായാ'. കേരളക്കരയിലെ പെണ്ണിന്റേയും തമിഴ്‌നാട്ടുകാരന്‍ പയ്യന്റേയും പ്രണയകഥ പ്രേക്ഷകരുടെ ഹൃദയത്തില്‍ വേദനയായിരുന്നു സമ്മാനിച്ചത്. ഇപ്പോളിതാ തൃഷയെയും സിമ്പുവിനെയും പ്രധാനകഥാപാത്രങ്ങളാക്കി ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന 'കാര്‍ത്തിക് ഡയല്‍ സെയ്ത യെന്‍' എന്ന ഹ്രസ്വചിത്രം പുറത്തിറങ്ങിയിരിക്കുന്നു.

പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറവും ജെസിയോടുള്ള പ്രണയത്തില്‍ നീറി ജീവിക്കുന്ന കാര്‍ത്തിക്കും, കാര്‍ത്തിക്കിനെ ആശ്വിപ്പിക്കുന്ന ജെസിയും പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയാണ്.

കാര്‍ത്തിക് ജെസ്സിയെ ഫോണില്‍ വിളിക്കുന്നതോടെയാണ് ഹ്രസ്വചിത്രത്തിന്റെ തുടക്കം. കേരളത്തിലെത്തി ലോക്ക്‌ഡൌണില്‍ കുടുങ്ങിപ്പോയ ജെസി, ന്യൂയോര്‍ക്കിലെ കോവിഡ് പ്രശ്‌നത്തെക്കുറിച്ചെല്ലാം കാര്‍ത്തിക്കിനോട് സംസാരിക്കുന്നുണ്ട്. ചിത്രത്തിന്റെ ടീസര്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഗൗതം മേനോന്‍ പുറത്ത് വിട്ടിരുന്നു. ഗൗതം മേനോന്റെ യൂട്യൂബ് ചാനലായ ഒന്‍ട്രാഗ എന്റര്‍ടൈന്‍മെന്റ്‌സിലാണ് 12 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം പുറത്തിറക്കിയിരിക്കുന്നത്. എ.ആര്‍ റഹ്മാനാണ് സംഗീതം.


Next Story

Related Stories