TopTop
Begin typing your search above and press return to search.

ചലച്ചിത്രോത്സവത്തിന്റെ ഓര്‍മ്മകളും പ്രതീക്ഷകളും

ചലച്ചിത്രോത്സവത്തിന്റെ ഓര്‍മ്മകളും പ്രതീക്ഷകളും

ഇരുപത്തിനാലാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള ഒന്നാം ദിവസം പിന്നിടുന്നു. ഇന്നലെ രാവിലെ പത്തുമണി മുതല്‍ ചിത്രങ്ങളുടെ പ്രദര്‍ശനം തുടങ്ങി. 3500 സീറ്റുകള്‍ ഉള്ള ഓപ്പണ്‍ തിയേറ്ററായ നിശാഗന്ധിയാണ് ഏറ്റവും വലിയ പ്രദര്‍ശന വേദി. ആദ്യ ദിനംതന്നെ തിയ്യേറ്ററുകള്‍ക്ക് മുന്‍പില്‍ നീണ്ട നിരതന്നെ രൂപപ്പെട്ടിരുന്നു.

ചലച്ചിത്രമേളയില്‍ വര്‍ഷങ്ങളായി പങ്കെടുക്കുന്നവര്‍ക്കൊപ്പം ആദ്യമായി എത്തുന്നവരും നിരവധിയാണ്. സൗഹൃദങ്ങളുടെ ഒത്തൊരുമിക്കലും, പുതിയ സൗഹൃദബന്ധങ്ങളുടെ രൂപപ്പെടലും കൂടിയാണ് ചലച്ചിത്രമേളയെന്ന് പ്രേക്ഷകര്‍ പറയുന്നു. നല്ല ചിത്രങ്ങള്‍ കാണാന്‍ കഴിയുമെന്ന് പ്രതീക്ഷയും ആളുകള്‍ പങ്കുവെക്കുന്നു. അതിനൊപ്പം സ്വതന്ത്ര്യ സിനിമകളെ ഒഴിവാക്കിയതിലുള്ള പരാതിയും ചിലരില്‍നിന്നും ഉയരുന്നു.


Next Story

Related Stories