TopTop
Begin typing your search above and press return to search.

നടുറോഡില്‍ വയോധികനെ മര്‍ദിച്ച എസ്ഐക്ക് കഠിന പരിശീലനം, സ്ഥലം മാറ്റി

നടുറോഡില്‍ വയോധികനെ മര്‍ദിച്ച എസ്ഐക്ക് കഠിന പരിശീലനം, സ്ഥലം മാറ്റി

കൊല്ലം ചടയമംഗലത്ത് ഹെല്‍മെറ്റില്ലാതെ ബൈക്കിനു പിന്നില്‍ യാത്ര ചെയ്ത വയോധികനെ മര്‍ദിച്ച എസ്‌ഐക്കെതിരെ അച്ചടക്ക നടപടി. പ്രെബേഷന്‍ എസ്‌ഐ ഷജീമിനെയാണ് സ്ഥലം മാറ്റിയത്. ഇദ്ദേഹത്തെ കുട്ടിക്കാനം കെഎപി ബറ്റാലിയനില്‍ കഠിനപരിശീലനത്തിയാണ് സ്ഥലം മാറ്റം. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ശേഷം തുടര്‍നടപടിയെടുക്കുമെന്ന് കൊല്ലം റൂറല്‍ എസ്പി അറിയിച്ചു.

ഇന്നലെയാണ് ഹെല്‍മെറ്റില്ലാതെ ബൈക്കിനു പിന്നില്‍ യാത്ര ചെയ്ത രാമാനന്ദന്‍ നായരെ (69) എസ്‌ഐ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. രാമാനന്ദനെ മുഖത്തടിക്കുകയും ബലം പ്രയോഗിച്ച് ജീപ്പില്‍ കയറ്റുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

രാമാനന്ദന്‍ നായരും സുഹൃത്തും ജോലിക്ക് പോകുന്നതിനിടെയാണ് സംഭവം. ബൈക്കിലെത്തിയ ഇരുവരും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. തുടര്‍ന്ന് ആയിരം രൂപ പിഴയടയ്ക്കാന്‍ പൊലീസ് ആവശ്യപ്പെട്ടു. ജോലിക്ക് പോവുകയാണെന്നും കൈയില്‍ പണമില്ലെന്നും ഇരുവരും പറയുകയും തുടര്‍ന്നുണ്ടായ തര്‍ക്കവുമാണ് സംഭവത്തിലേക്ക് നയിച്ചത്.

ബൈക്കോടിച്ചിരുന്നയാളെയാണ് ആദ്യം പോലീസ് ജീപ്പില്‍ കയറ്റിയത്. പിന്നീട് രാമാനന്ദന്‍ നായരെ ജീപ്പിലേക്ക് കയറ്റാന്‍ ശ്രമിച്ചെങ്കിലും ഇദ്ദേഹം എതിര്‍ത്തു. താന്‍ ബൈക്കിന് പിറകില്‍ സഞ്ചരിച്ചയാളാണെന്നും തന്നെ പിടികൂടേണ്ടതില്ലെന്നുമായിരുന്നു രാമാനന്ദന്‍ നായര്‍ പറഞ്ഞത്. ഇതോടെയാണ് പ്രൊബേഷണല്‍ എസ്.ഐ. ഷജീം വയോധികനെ വലിച്ചിഴച്ച് ജീപ്പില്‍ കയറ്റുകയും കരണത്തടിക്കുകയും ചെയ്തത്. സംഭവം വാര്‍ത്തയായതോടെ കൊല്ലം റൂറല്‍ എസ്.പി. അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരുന്നു. സംഭവത്തിൽ മുതർന്ന മുൻ പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ വിമർശനവുമായി രംഗത്ത് എത്തിയിരുന്നു.




Next Story

Related Stories