TopTop
Begin typing your search above and press return to search.

ഡ്രോണ്‍ 'പുലിവാലാ'യപ്പോള്‍ -കേരള പോലീസിന്റെ വീഡിയോ വൈറല്‍

ഡ്രോണ്‍ പുലിവാലായപ്പോള്‍ -കേരള പോലീസിന്റെ വീഡിയോ വൈറല്‍

ലോക് ഡൗണ്‍ കാലത്തും പോലീസിന്റെ കണ്ണുവെട്ടിച്ച് ആളുകള്‍ ആവശ്യമില്ലാതെ പുറത്തിറങ്ങുന്നതും ഒരുമിച്ച് കൂടുന്നതും കേരള പോലീസിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയായിരുന്നു. ഇതിനൊരു പരിഹാരമായിട്ടാണ് പോലീസ് ഡ്രോണുകള്‍ ഉപയോഗിച്ച് തുടങ്ങിയത്.

ഡ്രോണ്‍ കാണുമ്പോഴേക്കും കൂടിനില്‍ക്കുന്ന ആളുകള്‍ പരക്കം പാഞ്ഞോടുന്നതിന്റെ വീഡിയോകള്‍ പോലീസ് പുറത്തുവിട്ടിരുന്നു. പല ആളുകളും വൈറസ് പകരുന്നതിനെ നിസാരമായി കാണുകയും നിര്‍ബന്ധിതമായി വീട്ടില്‍ അടച്ചിടുന്നുവെന്ന രീതിയില്‍ മാത്രം ലോക്ഡൗണിനെ കാണുകയും ചെയ്യുന്നുണ്ട്. ഇത്തരം സാഹചര്യത്തില്‍ ആളുകളുടെ മനോഭാവവും പ്രവര്‍ത്തിയും ചൂണ്ടിക്കാണിക്കാനായിട്ടാണ് ഇത്തരം വീഡിയോകള്‍ കേരള പോലീസ് പുറത്ത് വിട്ടിരുന്നത്. ഇപ്പോഴിതാ ഇത്തരത്തിലുള്ള ട്രോള്‍ രൂപത്തിലുള്ളൊരു വീഡിയോയാണ് ആളുകളില്‍ ചിരി പടര്‍ത്തുന്നത്. ഡ്രോണ്‍ കണ്ടയുടനെ ഇട്ടിരുന്ന ബെനിയന്‍ ഉപയോഗിച്ച് തലമറച്ചോടുന്ന കുട്ടികളുടേതാണ് ഈ വീഡിയോ. 'എന്റെ ഈശ്വരാ എന്റെ ജീവിതത്തില്‍ ഞാന്‍ ഇങ്ങനൊരു പുലിവാല് പിടിച്ചിട്ടില്ല' എന്ന സിനിമ ഡയലോഗും ഈ വീഡിയോയില്‍ ചേര്‍ത്തിരിക്കുന്നു.

Some humorous moments with a drone guided "Lockdown" enforcement by Kerala Police.#kerala_police#drones_in_police pic.twitter.com/4jzzKHTy4I
— Kerala Police (@TheKeralaPolice) April 6, 2020

Next Story

Related Stories