TopTop
Begin typing your search above and press return to search.

എല്ലാ ആളുകളും ഭയംകൊണ്ട് മാസ്ക് വാങ്ങും എന്നുകരുതി അനിയന്ത്രിതമായി വില കൂട്ടുന്നത് കുറ്റകരം, ഇത് മനുഷ്യത്വ രഹിതമായ ബിസിനസ് -കെ കെ ശൈലജ (വീഡിയോ)

എല്ലാ ആളുകളും ഭയംകൊണ്ട് മാസ്ക് വാങ്ങും എന്നുകരുതി അനിയന്ത്രിതമായി വില കൂട്ടുന്നത് കുറ്റകരം, ഇത് മനുഷ്യത്വ രഹിതമായ ബിസിനസ് -കെ കെ ശൈലജ (വീഡിയോ)

ആറ് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് ജാഗ്രതാ മുന്നറിയിപ്പ് ശക്തമാക്കിയിരിക്കുകയാണ് സര്‍ക്കാര്‍. ഈ പശ്ചാത്തലത്തില്‍ രോഗ പ്രതിരോധ മാസ്ക്കുകള്‍ക്ക് മൂന്നിരട്ടിയിലധികം വിലയിട്ട് വില്‍ക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ഫേസ്ബുക്കിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെ പറഞ്ഞു. ഇത്തരക്കാരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്നും ഇത് മനുഷ്യത്വ രഹിതമായ ബിസിനസ് ആണെന്ന് മാന്തി പറഞ്ഞു. കെ കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റ്:

നമ്മളെല്ലാം ഒരുമിച്ചു ചേർന്ന് കൊറോണ വൈറസ് ബാധ തടയാൻ ശ്രമിക്കുകയാണ്. കൂട്ടായുള്ള പരിശ്രമത്തിന്റെ ഭാഗമായി നമുക്ക് ഈ വൈറസ് ഭീതി അവസാനിപ്പിക്കാൻ കഴിയും എന്നുതന്നെയാണ് ആരോഗ്യവകുപ്പ് കരുതുന്നത്. എല്ലാ ആളുകളും ഭയംകൊണ്ട് മാസ്ക് വാങ്ങും എന്നുകരുതി മാസ്കുകൾക്ക് അനിയന്ത്രിതമായി വില കൂട്ടുന്നത് കുറ്റകരമാണ്. ഇതിനെതിരെ കർശന നടപടി സ്വീകരിക്കും.


Next Story

Related Stories