TopTop
Begin typing your search above and press return to search.

സ്നേഹിക്കുവാനും കൂട്ടിരിക്കുവാനും താങ്ങാവാനും കൊതിക്കുന്നവർക്ക് എന്ത് പ്രായം, എന്ത് അവശതകൾ ?-ആശംസകള്‍ നേര്‍ന്ന് സുരാജ് വെഞ്ഞാറമൂട്

സ്നേഹിക്കുവാനും കൂട്ടിരിക്കുവാനും താങ്ങാവാനും കൊതിക്കുന്നവർക്ക് എന്ത് പ്രായം, എന്ത് അവശതകൾ ?-ആശംസകള്‍ നേര്‍ന്ന് സുരാജ് വെഞ്ഞാറമൂട്

കേരളത്തിലെ വൃദ്ധ സദനത്തില്‍ ആദ്യമായി നടന്ന വിവാഹത്തെ സ്‌നേഹത്തോടെ സ്വീകരിച്ച് സോഷ്യല്‍ മീഡിയ. ഇന്നലെ തൃശൂര്‍ രാമപുരത്തെ വൃദ്ധസദനത്തില്‍ വിവാഹിതരായ 67കാരനായ കൊച്ചനിയനും 66കാരിയായ ലക്ഷ്മിയമ്മാളിനും നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയിലൂടെ ആശംസകള്‍ അറിയിച്ചത്. തന്റെ ഫേസ്ബുക്ക് പേജില്‍ വിവാഹ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് നടന്‍ സുരാജ് വെഞ്ഞാറമൂട് ചോദിക്കുന്നത് ഇതാണ്, "സ്നേഹിക്കുവാനും കൂട്ടിരിക്കുവാനും താങ്ങാവാനും കൊതിക്കുന്നവർക്ക് എന്ത് പ്രായം , എന്ത് അവശതകൾ?" ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: ഒറ്റപ്പെട്ട യാത്രകളെ ഒറ്റമഴയുടെയോ ഒറ്റവെയിലിന്റെയോ ഒരൊറ്റ നിമിഷത്തിന്റെ ശൂന്യതയുടെയോ പേടിയിൽ ഉപേക്ഷിച്ചു കളഞ്ഞവരാണ്. സ്നേഹിക്കുവാനും കൂട്ടിരിക്കുവാനും താങ്ങാവാനും കൊതിക്കുന്നവർക്ക് എന്ത് പ്രായം .. എന്ത് അവശതകൾ. നീണ്ട ദൂരങ്ങൾ സഞ്ചരിക്കുക കൈകോർത്തു പിടിച്ചുകൊണ്ട് സ്നേഹിച്ചു കൊണ്ടേയിരിക്കുക. കൊച്ചനിയൻ ചേട്ടനും ലക്ഷ്മി അമ്മാളും...


Next Story

Related Stories