Top

കൊല്‍ക്കത്ത കുടുംബം ദുര്‍ഗാ പൂജയ്ക്ക് ആരാധിച്ചത് നാല് വയസുകാരി ഫാത്തിമയെ / വീഡിയോ

കൊല്‍ക്കത്ത കുടുംബം ദുര്‍ഗാ പൂജയ്ക്ക് ആരാധിച്ചത് നാല് വയസുകാരി ഫാത്തിമയെ / വീഡിയോ

120 വര്‍ഷം മുമ്പ് സ്വാമി വിവേകാനന്ദന്‍ ജമ്മു-കാശ്മീരിലെ ഒരു ഇസ്ലാം മത വശ്വാസിയായ തോണിക്കാരന്റെ മകളെ പൂജ ചടങ്ങില്‍ ആരാധിച്ചു. ഇന്ത്യയില്‍ പലയിടത്തും കുമാരി പൂജ സാധാരണമാണ്. ചെറിയ പെണ്‍കുട്ടികളെ ദുര്‍ഗാദേവിയായി കണ്ട് ആരാധിക്കുന്ന ഒരു ചടങ്ങാണ് കുമാരി പൂജ. കൊല്‍ക്കത്തയിലെ വിശ്വാസികളുടെയിടയില്‍ ദുര്‍ഗാ പൂജ വല്യ വിശേഷമാണ്.

ഇത്തവണ കൊല്‍ക്കത്തയിലെ തമല്‍ ദത്ത കുടുംബത്തിന്റെ ദുര്‍ഗാ പൂജയിലെ ചടങ്ങുകള്‍ വിവേകാനന്ദന്‍ നടത്തിയ കുമാരി പൂജയെ ആനുസ്മരിപ്പിക്കുന്നതായിരുന്നു. ഉത്തര്‍പ്രദേശിലെ ഫാത്തേപൂര്‍ സിക്രിയില്‍ നിന്ന് അമ്മയോടൊപ്പം എത്തിയ നാലുവയസുകാരി ഫാത്തിമയായിരുന്നു തമല്‍ ദത്ത കുടുംബത്തിലെ കുമാരി പൂജയിലെ ദുര്‍ഗാദേവി.

കമര്‍ഹാട്ടി മുന്‍സിപ്പാലിറ്റി നോര്‍ത്ത് 24നാണ് തമല്‍ ദത്തയുടെ കുടുംബം. എഞ്ചിനീയറാണ് തമല്‍ ദത്ത. അദ്ദേഹത്തിന്റെ ഭാര്യ മൗഷിമി അഭിഭാഷകയാണ്. ബ്രാഹ്മണ പെണ്‍കുട്ടികളെ കൊണ്ടു വന്ന് ആരാധിച്ചിരുന്ന കുമാരി പൂജ 2013 മുതല്‍ ഇവര്‍ ഇതര മതസ്ഥരെയും ദളിത് വിഭാഗത്തില്‍പ്പെട്ടവരുമായ പെണ്‍കുട്ടികളെ കൊണ്ടുവന്നാണ് നടത്തുന്നത്.

ഫാത്തിമയുടെ പിതാവ് മുഹമ്മദ് താഹിര്‍ ആഗ്രയില്‍ പലചരക്ക് കട നടത്തുകയാണ്. തമല്‍ ദത്ത കുടുംബത്തിലെ ജോലിക്കാരിയാണ് ഫാത്തിമയുടെ മാതാവ് ബുഷ്‌റാ ബീവി. മഹാഷ്ടമിയുടെ രണ്ടാം ദിവസം മുതലാണ് നാലു ദിവസത്തെ പൂജ ആരംഭിക്കുന്നത്.


Next Story

Related Stories