TopTop
Begin typing your search above and press return to search.

പ്രശ്നമുണ്ടാക്കിയവരെ എനിക്കറിയാം, അതിഥി തൊഴിലാളികൾക്ക് യാതൊരു പരാതിയുമില്ല - കോട്ടയം കളക്ടർ പറയുന്നു (വീഡിയോ)

പ്രശ്നമുണ്ടാക്കിയവരെ എനിക്കറിയാം, അതിഥി തൊഴിലാളികൾക്ക് യാതൊരു പരാതിയുമില്ല - കോട്ടയം കളക്ടർ പറയുന്നു (വീഡിയോ)

ചങ്ങാനേശ്ശരി പായിപ്പാട് അതിഥി തൊഴിലാളികളെ തെരുവിലിറക്കി പ്രശ്‌നമുണ്ടാക്കിയത് ആരാണ് എന്ന് കോട്ടയം ജില്ലാ കളക്ടര്‍ സുധീര്‍ബാബു പറഞ്ഞു. ആരാണ് ഇത് ഇന്‍സ്റ്റിഗേറ്റ് ചെയ്തത് എന്ന് നന്നായി അറിയാം. അത് പിന്നെ നോക്കിക്കോളാമെന്നും ഇപ്പോൾ പറയുന്നില്ല എന്നും സുധീര്‍ബാബു ഇന്ന് ഉച്ചയ്ക്ക് പറഞ്ഞിരുന്നു. ഒരു വാര്‍ത്താചാനലുമായി ബന്ധപ്പെട്ടവരാണ് കുഴപ്പങ്ങളുണ്ടാക്കിയത് എന്ന് ചില നാട്ടുകാര്‍ സോഷ്യല്‍മീഡിയയില്‍ ആരോപിക്കുന്നുണ്ട്. തീവ്രവാദബന്ധമുള്ള ചിലര്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുന്നതായും സിപിഎം ഏരിയ കമ്മിറ്റി അംഗം അടക്കമുള്ള പ്രദേശവാസികൾ ആരോപിച്ചു. പ്രശ്നമുണ്ടാക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്ന് കളക്ടർ അറിയിച്ചിരുന്നു.

അതിഥി തൊഴിലാളികള്‍ നാട്ടിലേയ്ക്ക് മടങ്ങണമെന്ന ആവശ്യം മുന്നോട്ടുവച്ചതായും എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇതിലെ ബുദ്ധിമുട്ട് അവരെ അറിയിച്ചതായും കളക്ടര്‍ പറഞ്ഞു. ദ്വിഭാഷി വഴി അവരോട് സംസാരിച്ചിരുന്നു. അവര്‍ പിരിഞ്ഞുപോവുകയും ചെയ്തു. അവര്‍ക്ക് താമസത്തിനും ഭക്ഷണത്തിനും യാതൊരു പ്രശ്‌നവുമുണ്ടാകില്ല. ഭക്ഷണം തയ്യാറാക്കിത്തരേണ്ട എന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. അവര്‍ക്ക് ഭക്ഷണം പാകം ചെയ്യാനുള്ള സാധനങ്ങള്‍ നല്‍കും. അവര്‍ക്ക് കേരള ഭക്ഷണം താല്‍പര്യമില്ലാത്തതിനാലാണ് പാകം ചെയ്ത ഭക്ഷണം വേണ്ട എന്നറിയിച്ചത്. സാധനങ്ങള്‍ നല്‍കിയാല്‍ അവര്‍ തന്നെ പാകം ചെയ്ത് കഴിച്ചോളും. ഭക്ഷണമില്ലെന്ന പരാതി അവര്‍ ജില്ലാ ഭരണകൂടത്തോടോ പഞ്ചായത്തിനോടോ മറ്റാരെങ്കിലുമോടോ പറഞ്ഞിട്ടില്ല എന്നും കളക്ടര്‍ വ്യക്തമാക്കി.

കളക്ടർ സംസാരിക്കുന്നു - വീഡിയോ:

പായിപ്പാട് മന്നപ്പള്ളി റോഡില്‍ ഇന്ന് അതിഥിത്തൊഴിലാളികള്‍ കൂട്ടംകൂടിനിന്ന് റോഡ് ബ്ലോക്ക് ആക്കിയത് വലിയ വിവാദമായിരുന്നു. അതിഥിത്തൊഴിലാളികള്‍ക്ക് എല്ലാ സൗകര്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും അവരെ തെറ്റിദ്ധരിപ്പിക്കുന്നവര്‍ നാടിന് ദ്രോഹം ചെയ്യുന്നവരാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിട്ടുണ്ട്.


Next Story

Related Stories