TopTop
Begin typing your search above and press return to search.

വീട്ടുമുറ്റത്തെ ആനവണ്ടി; 'ഒരു കെഎസ്ആര്‍ടിസി പ്രേമം'

യാത്രാ പ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ് ആനവണ്ടി എന്ന് വിളിപ്പേരുള്ള കെഎസ്ആര്‍ടിസി. ഈ കോവിഡ്കാലത്ത് അവര്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്ത ഒന്ന് ചുരം കയറിയും കുന്ന് കയറിയുമെല്ലാം പോകുന്ന കെഎസ്ആര്‍ടിസി യാത്രകളാവാം. എന്നാല്‍ തന്റെ യാത്രപ്രേമം മാനന്തവാടിക്കാരനായ അരുണിനെ കൊണ്ടെത്തിച്ചത് കലാപരമായൊരു പ്രവര്‍ത്തിയിലാണ്. കെഎസ്ആര്‍ടിസി ബസ്സുകളുടെ മിനിയേച്ചര്‍ നിര്‍മ്മാണമായിരുന്നു അത്.

താല്‍ക്കാലിക ലൈബ്രേറിയനായി പ്രവര്‍ത്തിച്ചിരുന്ന അരുണ്‍ ട്രാന്‍സ്പാരന്റ് ചിത്രം വരയും, പെന്‍സില്‍ ഡ്രോയിങ്ങും ചെയ്തിരുന്ന ഒരാളാണ്. എന്നാല്‍ ലോക്ഡൗണ്‍ കാലത്ത് കൂടുതല്‍ സമയം ലഭിച്ചപ്പോഴാണ് അരുണ്‍ കെഎസ്ആര്‍ടിസി മിനിയേച്ചര്‍ നിര്‍മ്മാണത്തിലേക്ക് കടന്നത്. യാത്രകള്‍ ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ് താനെന്നും. കൊറോണക്കാലത്തിന് മുന്‍പ് വരെ ധാരാളം യാത്രകള്‍ ചെയ്തിരുന്നുവെന്നും അരുണ്‍ പറയുന്നു. ഏതായാലും അരുണ്‍ ചെയ്ത കെഎസ്ആര്‍ടിസി കുട്ടിബസ്സുകള്‍ ആളുകള്‍ ഏറ്റെടുത്തുകഴിഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്ന വീഡിയോകള്‍ കണ്ട് യാത്രപ്രേമികള്‍ ഇവ ആവശ്യപ്പെടാറുണ്ടെന്ന് അരുണ്‍ പറയുന്നു.


Next Story

Related Stories