TopTop
Begin typing your search above and press return to search.

"This is a game which is gone be a massive hit of the year", മമ്മൂട്ടിയുടെ പഞ്ച് ഡയലോഗുമായി തമിഴ് കുബേരന്‍

"This is a game which is gone be a massive hit of the year", മമ്മൂട്ടിയുടെ പഞ്ച് ഡയലോഗുമായി തമിഴ് കുബേരന്‍

മമ്മൂട്ടി-അജയ് വാസുദേവ് കൂട്ടുകെട്ടില്‍ ഒരുങ്ങി റിലീസിന് ഒരുങ്ങുന്ന ഷൈലോക്കിന്റെ തമിഴ് പതിപ്പ് കുബേരയുടെ ഓഫീഷ്യല്‍ ടീസര്‍ പുറത്തിറക്കി. രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ മമ്മൂട്ടി ചിത്രമാണ് തമിഴില്‍ കുബേര എന്ന പേരില്‍ പുറത്തിറങ്ങുന്നത്.‌

നെഗറ്റീവ് ടച്ചുള്ള പലിശക്കാരനായ കഥാപാത്രമായാണ് ചിത്രത്തില്‍ മമ്മൂട്ടിയെത്തുന്നത്. മമ്മുട്ടിക്ക് പുറമെ കലാഭവന്‍ ഷാജോണ്‍ സിനിമയില്‍ സുപ്രധാനമായ ഒരു വേഷം ചെയ്യുന്നുണ്ട്. തമിഴിലെ പ്രമുഖ നടന്‍ രാജ്കിരണ്‍ നായക പ്രാധാന്യമുള്ള റോളില്‍ മമ്മൂട്ടിയ്‌ക്കൊപ്പം എത്തുന്നു. മലയാളത്തില്‍ ആദ്യമായാണ് രാജ്കിരണ്‍ അഭിനയിക്കുന്നത്.

മീനയാണ് ചിത്രത്തില്‍ നായിക. അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് മാസ് ആക്ഷന്‍ എന്റര്‍ടെയിനര്‍ സ്വഭാവത്തിലുള്ള സിനിമയുടെ രചന. ഗുഡ്വില്‍ എന്റര്‍ടെന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ബിഗ് ബജറ്റ് ചിത്രം കൂടിയാണിത്. രണിദേവ ക്യാമറയും ഗോപി സുന്ദര്‍ സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു. സിദ്ദിഖ്, ബിബിന്‍ ജോര്‍ജ്, ഹരീഷ് കണാരന്‍ എന്നിവരും ചിത്രത്തിലുണ്ട്.


Next Story

Related Stories