TopTop
Begin typing your search above and press return to search.

കോവിഡിനേക്കാള്‍ വലുതാണ് വിശപ്പ്; ലോക്ക്ഡൗണില്‍ അക്രമാസക്തരായി തൊഴിലാളികള്‍ - വീഡിയോ

കോവിഡിനേക്കാള്‍ വലുതാണ് വിശപ്പ്; ലോക്ക്ഡൗണില്‍ അക്രമാസക്തരായി തൊഴിലാളികള്‍ - വീഡിയോ

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ വന്നതോടെ ജോലിക്കിറങ്ങാന്‍ കഴിയാതെ വന്ന തൊഴിലാളികള്‍ അക്രമാസക്തരായി റോഡുകളിലിറങ്ങി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിനടുത്താണ് സംഭവം നടന്നത്. ഒരുകൂട്ടം തൊഴിലാളികള്‍ റോഡിലിറങ്ങുകയും നിര്‍ത്തിയിട്ട വാഹനങ്ങള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. പോലീസ് ഇടപെട്ടാണ് തൊഴിലാളികളെ നിയന്ത്രിച്ചത്.

ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വലിയ ദുരിതത്തിലായ കുടിയേറ്റ തൊഴിലാളികളുടെ വാര്‍ത്തകള്‍ ദിവസവും പുറത്തുവരുന്നുണ്ട്. നൂറുകണക്കിന് കിലോമീറ്ററുകള്‍ നടന്നാണ് ഇവര്‍ നഗരങ്ങളില്‍ നിന്ന് തങ്ങളുടെ ഗ്രാമങ്ങളിലേക്ക് പോയ്ക്കൊണ്ടിരിക്കുന്നത്. ഭക്ഷണവും തൊഴിലും കിടപ്പാടവും ഇല്ലാതായതോടെ കുടിയേറ്റ തൊഴിലാളികളുടെ ദയനീയാവസ്ഥ മാറ്റാന്‍ അടിയന്തര ഇടപെടലുകള്‍ വേണമെന്ന് വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

കൊറോണ ബാധ പടര്‍ന്നു പിടിച്ചതോടെ വിഷമസ്ഥിതിയിലായ കുടിയേറ്റ തൊഴിലാളികള്‍ തങ്ങളുടെ നാടുകളിലേക്ക് തിരിച്ചു പോകാന്‍ കഴിയാതെ പലയിടത്തും പ്രതിഷേധിച്ചിരുന്നു. ഇവര്‍ക്കായി സര്‍ക്കാര്‍ ശ്രമിക് ട്രെയിനുകള്‍ ഏര്‍പ്പെടുത്തിയെങ്കിലും ലക്ഷക്കണക്കിന്‌ വരുന്ന തൊഴിലാളികളെ കൊണ്ടുപോകാന്‍ അതൊന്നും മതിയാകുന്നുമില്ല. ഇതിനിടെയാണ് ഇതുപോലുള്ള ഒറ്റപ്പെട്ട അക്രമസംഭവങ്ങളും അരങ്ങേറുന്നത്.



Next Story

Related Stories