TopTop
Begin typing your search above and press return to search.

വീടിനുള്ളില്‍ ഭീമന്‍ ചിതല്‍പ്പുറ്റ്, ഭീതിയോടെ ഏഴംഗ കുടുംബം-വീഡിയോ

രണ്ട് മുറിയുള്ള വീട്. ഒരു മുറിയില്‍ ദിനംപ്രതി വളര്‍ന്നുകൊണ്ടിരിക്കുന്ന ചിതല്‍പ്പുറ്റ് . കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നാം. എന്നാല്‍ വയനാട് പുല്‍പ്പള്ളിയിലെ അതിര്‍ത്തി ഗ്രാമമായ കൊളവള്ളിയിലെ അംബേദ്കര്‍ കോളനിയിലെ അമ്മിണിയമ്മയും കുടുംബവും താമസിക്കുന്നത് ഇത്തരമൊരു അവസ്ഥയിലാണ്.

സ്വന്തമായി സ്ഥലമില്ലാത്ത ഈ കുടുംബം ബന്ധുവിന്റെ വീട്ടിലാണ് താമസിക്കുന്നത്. എന്നാല്‍ മഴവന്നാല്‍ ചോര്‍ന്നൊലിക്കുന്ന ഈ വീടിന്റെ ഒറ്റമുറി പൂര്‍ണ്ണമായ പുറ്റ് വളരുന്നതിനാല്‍തന്നെ ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. ആറ്മാസം പ്രായമുള്ള കുട്ടിയും അമ്മയുമടക്കം ഈ കുടുംബത്തിലെ ഏഴുപേര്‍ കഴിയുന്നത് ഒറ്റമുറിയിലാണ്. പലതരത്തില്‍ നശിപ്പിക്കാന്‍ ശ്രമിച്ചിട്ടും പുറ്റ് വീണ്ടും വളര്‍ന്ന് വരികയായിരുന്നു. ഇടയ്ക്ക് ചിതല്‍പ്പുറ്റിനരികെ പാമ്പിനെ കണ്ടു എന്ന ഭയവും ഇവരില്‍ എല്ലായിപ്പോഴുമുണ്ട്.

സ്വന്തമായൊരു വീടിനുവേണ്ടി നിരന്തരം പരിശ്രമിച്ച് ഇവര്‍ സര്‍ക്കാര്‍ വീടനുവദിച്ചിരുന്നു. എന്നാല്‍ അത് പൂര്‍ണ്ണമാവുന്നതിന് മുന്‍പ് തന്നെ പണി നിലച്ച അവസ്ഥയിലാണ്. ഇപ്പോള്‍ സുരക്ഷിതമായൊരു ഇടത്തിനായി സര്‍ക്കാരിന്റെ കനിവ് തേടുകയാണ് ഈ കുടുംബം.


Next Story

Related Stories