TopTop
Begin typing your search above and press return to search.

ഒരു ദിവസം 20 കാര്‍ കഴുകും, എന്നാല്‍ ലോക് ഡൗണ്‍ എല്ലാം മാറ്റിമറിച്ചു; കാര്‍ വാഷറില്‍ നിന്നും ടിക് ടോക് സ്റ്റാറിലേക്ക് കുതിച്ചുയര്‍ന്ന ഒരു യുവാവിന്റെ ജീവിതം

ഒരു ദിവസം 20 കാര്‍ കഴുകും, എന്നാല്‍ ലോക് ഡൗണ്‍ എല്ലാം മാറ്റിമറിച്ചു; കാര്‍ വാഷറില്‍ നിന്നും ടിക് ടോക് സ്റ്റാറിലേക്ക് കുതിച്ചുയര്‍ന്ന ഒരു യുവാവിന്റെ ജീവിതം

ലോക് ഡൗണ്‍ ആരംഭിക്കുന്നതിന് മുന്‍പ് 29 കാരനായ അര്‍മന്റെ ദിവസം അതിരാവിലെ തുടങ്ങും. ഒരു ദിവസം 20 കാറെങ്കിലും അര്‍മന്‍ കഴുകി ഭംഗിയാക്കി കൊടുക്കും. അത് ചെറുപ്പം മുതലുള്ള ശീലമാണ്. എന്നാല്‍ ലോക് ഡൗണ്‍ അര്‍മന്റെ ജീവിതത്തെ മാറ്റി മറിച്ചു. അര്‍മന്‍ ഇപ്പോള്‍ ഒരു ടിക് ടോക് സ്റ്റാറാണ്. ടിക് ടോകിലെ അറിയപ്പെടുന്ന ഒരു ഡാന്‍സര്‍.

വിവാഹ സമ്മാനമായി ലഭിച്ച ഒരു ഒപ്പോ ഫോണും പിന്നെ കളിക്കൂട്ടുകാരും. ടിക് ടോകിലേക്കുള്ള പ്രവേശനത്തിന് കാരണം ഇവരെല്ലാമാണ്. രാജ്, കരണ്‍, സോനു, ഇവരാണ് അര്‍മന്റെ സുഹൃത്തുക്കള്‍. ഡാന്‍സിന് സ്റ്റെപ്പുകള്‍ കണ്ടെത്തുന്നതും അത് പ്രാക്ടീസ് ചെയ്യുന്നതുമെല്ലാം കൂട്ടുകാരോടൊപ്പമാണ്. തന്റെ ഫോണ്‍ തനിക്കൊരു അനുഗ്രഹമണെന്നും, ഡാന്‍സ് ചെയ്ത് അത് വീണ്ടും വീണ്ടും ഫോണിലൂടെ കാണുമ്പോള്‍ പ്രശ്‌നങ്ങള്‍ മനസിലാക്കാനും തിരുത്താനും സാധിക്കുന്നുണ്ടെന്നും അര്‍മന്‍ പറയുന്നു.

ഗുജറാത്തിലെ വല്‍സാഡ് എന്ന സ്ഥലത്താണ് അര്‍മന്‍ ജനിച്ചതും വളര്‍ന്നതും എങ്കിലും അര്‍മനെ ഡാന്‍സിലേക്ക് ആകര്‍ഷിക്കുന്നത് ഒരു തമിഴ് സിനിമയാണ്. 1994 ല്‍ നഗ്മയും പ്രഭുദേവയും നായിക നായകന്മാരായി പുറത്തിങ്ങിയ കാതലന്‍ ആയിരുന്നു അത്. 'ആ സിനിമയിലെ മുക്കാല മുക്കാബ് ല' എന്ന പാട്ടും അതിലെ പ്രഭുദേവയുടെ നൃത്തവും ചെറുപ്പം മുതല്‍ അര്‍മന്റെ പ്രിയപ്പെട്ടതായിരുന്നു. ഈ പാട്ടും അതിലെ ഡാന്‍സും കണ്ട ശേഷം അര്‍മന്‍ പ്രഭുദേവയുടെ ചലനങ്ങള്‍ അനുകരിക്കാന്‍ ആരംഭിച്ചു.

'ഞാന്‍ ടെലിവിഷനില്‍ നൃത്ത പരിപാടികളെല്ലാം കാണാറുണ്ട്. പലപ്പോഴും അതിലെ മത്സരാര്‍ത്ഥിയാകാനും മികച്ച മറ്റ് മത്സരാര്‍ത്ഥികളോടൊത്ത് മത്സരിക്കാനും ഞാന്‍ ആഗ്രഹിക്കാറുണ്ട്. എന്നാല്‍ ഇതുവരെ എനിക്കതിന് സാധിച്ചിട്ടില്ല'. അര്‍മന്‍ പറയുന്നു. ഡാന്‍സ് ഇന്ത്യ ഡാന്‍സ്, ചക് ധൂം ധൂം, ഇന്ത്യാസ് ഗോട്ട് ടാലന്റ് എന്നീ മത്സരങ്ങളുടെ ഓഡീഷനില്‍ അര്‍മന്‍ പങ്കെടുത്തിട്ടുണ്ട് എങ്കിലും മത്സരിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. എന്നാല്‍ പ്രാദേശികമായി നടക്കുന്ന പല മത്സരങ്ങളിലും അര്‍മന്‍ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്.

14 വയസുമുതല്‍ ഒറ്റയ്ക്ക് നൃത്തം അഭ്യസിക്കുകയാണ് അര്‍മന്‍. ടെലിവിഷനും, യൂട്യൂബും പലപ്പോഴും അര്‍മന്റെ ഗുരുക്കന്മാരായി. ആദ്യമൊന്നും എനിക്ക് നൃത്തത്തോടുള്ള അഭിനിവേശം ആര്‍ക്കും മനസിലായില്ല. എന്നാല്‍ പിന്നീട് അത് പലരും മനസിലാക്കാന്‍ തുടങ്ങി. അര്‍മന്‍ പറയുന്നു. ഇപ്പോള്‍ അര്‍മന്‍ റാത്തോട് എന്ന ടിക് ടോക് അക്കൗണ്ടിന് 2.7 മില്യണ്‍ ഫോളോവേഴ്‌സാണ് ഉള്ളത്. അര്‍മന്റെ എല്ലാ വീഡിയോകളും വൈറലാകാറുമുണ്ട്. ഈ അടുത്ത ഋത്വിക് റോഷന്റെ യു ആര്‍ മൈ സോണിയ എന്ന ഗാനത്തിന്റെ നൃത്താവിഷ്‌ക്കാരത്തിന് 6 മില്യണ്‍ (60 ലക്ഷം) കാഴ്ചക്കാരാണ് ഉണ്ടായത്.


Next Story

Related Stories