TopTop
Begin typing your search above and press return to search.

നീതു ജോണ്‍സണ്‍ ആരുടെ സൃഷ്ടി?, വാക്ക്‌പോര് തുടരുന്നു; 'അനില്‍ അക്കരക്ക് എന്നെയോ എനിക്ക് അക്കരയെയോ ഒരു പരിചയവുമില്ല' എന്ന് ശ്രീദേവ് സോമന്‍

നീതു ജോണ്‍സണ്‍ ആരുടെ സൃഷ്ടി?, വാക്ക്‌പോര് തുടരുന്നു; അനില്‍ അക്കരക്ക് എന്നെയോ എനിക്ക് അക്കരയെയോ ഒരു പരിചയവുമില്ല എന്ന് ശ്രീദേവ് സോമന്‍

വടക്കാഞ്ചേരി ലൈഫ് മിഷനുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍ക്കിടെ അനില്‍ അക്കരെയ്ക്ക് എതിരെ നീതു നായര്‍ എന്ന പേരില്‍ പുറത്ത് വന്ന കത്തുമായി ബന്ധപ്പെട്ട് ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുന്നു. വടക്കാഞ്ചേരി ഫ്ലാറ്റില്‍ കിട്ടിയ വീട് രാഷ്ട്രീയം കളിച്ച് നശിപ്പിക്കരുതെന്നും ആവശ്യപ്പെട്ട് നീതു ജോണ്‍സണ്‍ എന്ന പേരില്‍ അനില്‍ അക്കര എംഎല്‍എയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഒരു കത്ത് പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് നീതുവിന് സഹായ വാഗ്ദാനവുമായി അനില്‍ അക്കര എംഎല്‍എ രംഗത്തെത്തി. നീതു ജോണ്‍സണെ കാത്ത് നില്‍ക്കുമെന്ന് അനില്‍ പറയുകയും ഇന്ന് രാവിലെ മുതല്‍ മങ്കരയിലെ വഴിയരികില്‍ രമ്യ ഹരിദാസ് എംപിക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുമൊപ്പം കാത്തുനില്‍ക്കുകയും ചെയ്തു.

എന്നാല്‍, നീതു ജോണ്‍സണ്‍ താനാണെന്ന് വ്യക്തമാക്കി ആരും രംഗത്ത് എത്താതിരുന്നതോടെ നീതു ജോണ്‍സണ്‍ എന്ന പ്രൊഫൈല്‍ ഇടത് സൈബറിടങ്ങളില്‍ നിന്ന് രൂപം കൊണ്ടതാണെന്നതരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നു. ഇതിനെ പ്രതിരോധിച്ച ഇടത് പ്രൊഫലുകള്‍ കത്ത് അനില്‍ അക്കരെയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ തയ്യാറാക്കിയെന്നും ആരോപിച്ചു. ഇത്തരത്തില്‍ ഒന്നായിരുന്നു ശ്രീദേവ് സോമന് എതിരെ ഉയര്‍ന്ന ആരോപണം.

അനില്‍ അക്കര എംഎല്‍എ കാത്തിരുന്ന നീതു ജോണ്‍സണ്‍ എന്ന പേരില്‍ ഉണ്ടാക്കിയ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിന് പിന്നില്‍ ശ്രീദേവ് സോമന്‍ ആണെന്നായിരുന്നു പ്രചാരണം. അനില്‍ അക്കര എംഎല്‍എയെ കണ്ടിട്ടുണ്ട് എന്നല്ലാതെ തനിക്ക് അദ്ദേഹത്തിനെയോ അദ്ദേഹത്തിന് തന്നെയോ പരിചയമില്ലെന്നും ശ്രീദേവ് പറഞ്ഞു. പ്രചാരണങ്ങള്‍ക്കെതിരെ പൊലീസില്‍ പരാതിപ്പെട്ടിരിക്കുകയാണ് അദ്ദേഹം.

വിഷയം വിശദീകരിച്ചുകൊണ്ടുള്ള ശ്രീദേവ് സോമന്റെ ഫേസ്ബുക്ക് പോസ്റ്റ് -

'വടക്കഞ്ചേരി എംഎല്‍എ അനില്‍ അക്കരയ്ക്ക് നീതു ജോണ്‍സണ്‍ എന്ന വ്യാജ അക്കൗണ്ടില്‍ നിന്നും കത്തെഴുതിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പിടിക്കപ്പെട്ടപ്പോള്‍ എന്റെ 8943486644 എന്ന ഫോണ്‍ നമ്പര്‍ വെച്ചു അനില്‍ അക്കരെ യ്ക്ക് കത്തെഴുതിയ നീതു ജോണ്‍സണ്‍ എന്ന വ്യാജ അക്കൗണ്ട് എന്റെയാണ് എന്ന രീതിയില്‍ വ്യാജ പ്രചാരണം നടത്തുകയാണ്. ഇതിനെതിരെ പോലീസില്‍ പരാതി കൊടുക്കാന്‍ തീരുമാനിച്ചു. അനില്‍ അക്കരയെ കണ്ടിട്ടുണ്ട് എന്നല്ലാതെ എനിക്ക് നേരിട്ട് അദ്ദേഹത്തിനെയോ അദ്ദേഹത്തിന് എന്നെയോ പരിചയമില്ല', എന്നും ശ്രീദേവ് പറയുന്നു.


Dyfi യുടെ വ്യാജ പ്രചാരണങ്ങളെ നിയമപരമായി നേരിടും.

Posted by Sreedev S S Soman on Tuesday, September 29, 2020


Next Story

Related Stories