TopTop
Begin typing your search above and press return to search.

'സിനിമയാണ് അയാള്‍ക്കെല്ലാം'; മമ്മുട്ടിയുടെ പിറന്നാള്‍ മാഷപ്പുമായി ലിന്റോ കുര്യന്‍

സിനിമയാണ് അയാള്‍ക്കെല്ലാം; മമ്മുട്ടിയുടെ പിറന്നാള്‍ മാഷപ്പുമായി ലിന്റോ കുര്യന്‍

ലിന്റോ കുര്യന്‍ എന്ന പേര് കേള്‍ക്കാത്ത സിനിമ പ്രേമികള്‍ കുറവായിരിക്കും. താരങ്ങളുടെ പിറന്നാള്‍ ദിനത്തില്‍ അവരുടെ മികച്ച പ്രകടനങ്ങളുമായി എത്തുന്ന ലിന്റോകുര്യന്റെ മാഷപ്പ് വീഡിയോ വലിയ ഹിറ്റാകാറുണ്ട്. ഇപ്പോഴിതാ മമ്മുട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള മാഷപ്പ് പുറത്തിറങ്ങി.

ഏഴ് മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ മമ്മുട്ടിയുടെ പ്രധാനപ്പെട്ട എല്ലാ കഥാപാത്രങ്ങളും, മാസ് ഡയലോഗുകളും എത്തുന്നു. ഒപ്പം തന്നെ മോഹന്‍ലാല്‍ ആരാധകര്‍ക്കുള്ള സര്‍പ്രൈസുമുണ്ട് വീഡിയോയില്‍.

മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തിലെത്തിയ ലിന്റോ കുര്യന്റെ മാഷപ്പ് വൈറലായിരുന്നു. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളുടെയും മാഷപ്പ് വീഡിയോ ലിന്റോ ചെയ്തിട്ടുണ്ട്. ജയസൂര്യയുടെ ജന്മദിനത്തിന് ലിന്റോ ചെയ്ത മാഷപ്പ് കണ്ട ജയസൂര്യ ലിന്റോയെ സിനിമയിലേക്ക് ക്ഷണിച്ചിരുന്നു.



Next Story

Related Stories