TopTop
Begin typing your search above and press return to search.

ഗര്‍ജിക്കാന്‍ ശ്രമിക്കുന്ന സിംഹക്കുട്ടി; 'സിംബ'യെ പോലെയെന്ന് സോഷ്യല്‍ മീഡിയ

ഗര്‍ജിക്കാന്‍ ശ്രമിക്കുന്ന സിംഹക്കുട്ടി; സിംബയെ പോലെയെന്ന് സോഷ്യല്‍ മീഡിയ

ലോക്ഡൗണ്‍ ആയതോടെ മനുഷ്യര്‍ വീട്ടിനകത്തായെങ്കിലും മൃഗങ്ങള്‍ പുറത്ത് സ്വാതന്ത്യ്രത്തോടെ നടക്കുകയാണ്. അത്തരത്തിലുള്ള ധാരാളം വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ കാണാറുണ്ട്. അങ്ങനെ പുറത്തിറങ്ങി നടക്കുന്നൊരു സിംഹക്കുട്ടിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

വെല്‍ക്കം ടു നാച്വര്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയിലെ സെരെന്‍ഗെറ്റി ദേശീയ പാര്‍ക്കിലാണ് ഈ 'ക്യൂട്ട്' സിംഹക്കുട്ടിയുള്ളത്.

ജോണ്‍ ഫേവ്‌റ്യു സംവിധാനം ചെയ്ത ദി ലയണ്‍ എന്ന അനിമേഷന്‍ സിനിമയിലെ സിംബയെ ഈ സിംഹക്കുട്ടി ഓര്‍മിപ്പിക്കുന്നു എന്നാണ് പലരും പറയുന്നത്. സിനിമയില്‍ സിംബ ഗര്‍ജിക്കാനുള്ള ശ്രമം നടത്തുന്നത് പോലെ തന്നെ ഈ വീഡിയോയിലും സിംഹക്കുട്ടി ഗര്‍ജിക്കാന്‍ ശ്രമിക്കുന്നതായി കാണാം.

<blockquote class="twitter-tweet"> <p lang="en" dir="ltr">This little lion cub in Serengeti National Park <a href="https://t.co/8kXAjsALSw">pic.twitter.com/8kXAjsALSw</a></p>— Welcome To Nature (@welcomet0nature) <a href="https://twitter.com/welcomet0nature/status/1254126027883917317?ref_src=twsrc^tfw">April 25, 2020</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

Next Story

Related Stories