TopTop
Begin typing your search above and press return to search.

'ചില ആക്രമണങ്ങള്‍ക്ക് മുന്നില്‍ സിംഹത്തിന് പോലും ഓടേണ്ടിവരും'; വൈറല്‍ വീഡിയോ

ചില ആക്രമണങ്ങള്‍ക്ക് മുന്നില്‍ സിംഹത്തിന് പോലും ഓടേണ്ടിവരും; വൈറല്‍ വീഡിയോ

കാട്ടിലെ രാജാവെന്ന് പറയപ്പെടുന്നത് സിംഹമാണ്. മറ്റ് ചെറുമൃഗങ്ങളെല്ലാം സിംഹത്തിന്റെ നിഴലുകണ്ടാലേ ഓടിയൊളിക്കും. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് സിംഹം ഓടിയൊളിക്കുന്ന ഒരു വീഡിയോയാണ്.

മുതലയുടെ അപ്രതീക്ഷിതമായ ആക്രമണത്തില്‍നിന്ന് ഓടിയൊളിക്കുന്ന സിംഹത്തിന്റേതാണ് ഈ വീഡിയോ. ദക്ഷിണാഫ്രിക്കയിലെ സാബി (Sabie) നദി മുറിച്ചുകടക്കാന്‍ ശ്രമിക്കുന്ന ഒരു സിംഹത്തെ മുതല വന്ന് ആക്രമിക്കാന്‍ ശ്രമിക്കുന്നതും രക്ഷപ്പെടാനായി സിംഹം വളരെ വേഗത്തില്‍ നദിയിലൂടെ ഓടിപ്പോകുകയും ചെയ്യുന്നു. ഡാര്‍ക്ക് സൈഡ് ഓഫ് നേച്വറിന്റെ ട്വിറ്റര്‍ പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നദിക്കരയില്‍ നിന്നിരുന്ന സിംഹം വെള്ളത്തിലേക്ക് ഇറങ്ങുകയും ആ സമയം ഒളിച്ചിരിക്കുന്ന മുതല ആക്രമിക്കാനായി സിംഹത്തിന്റെ മേല്‍ ചാടിവീഴുകയും ചെയ്യുന്നു. സൂത്രശാലിയായ സിംഹം ആക്രമണത്തില്‍നിന്നും കുതറിമാറി പാഞ്ഞുപോകുന്നത് വീഡിയോയില്‍ കാണാം.

നദിയിലേക്കിറങ്ങിയ സിംഹം വെള്ളത്തില്‍ തന്നെ കാത്തിരുന്ന അപകടം അറിഞ്ഞിരുന്നില്ല. തലനാരിഴയ്ക്ക് മുതലയുടെ ആക്രമണത്തില്‍നിന്ന് രക്ഷപെട്ട സിംഹത്തിന്റെ വീഡിയോ നിരവധി ആളുകളാണ് റീട്വിറ്റ് ചെയ്തിരിക്കുന്നത്.


Next Story

Related Stories