TopTop
Begin typing your search above and press return to search.

'ഹൈഫൈവ് അല്ല കുഞ്ഞേ; അച്ഛന്‍ അനുഗ്രഹം തന്നതാണത് '-വൈറല്‍ വീഡിയോ

ഹൈഫൈവ് അല്ല കുഞ്ഞേ; അച്ഛന്‍ അനുഗ്രഹം തന്നതാണത് -വൈറല്‍ വീഡിയോ

മറ്റുള്ളവര്‍ എന്ത് ചിന്തിക്കും എന്ന പേടിയില്ലാതെ മനസ്സില്‍ തോന്നുന്നത് അതുപോലെ ചെയ്യുന്നവരാണ് കുട്ടികള്‍. എന്നാല്‍ മുതിര്‍ന്നവര്‍ക്ക് പലപ്പോഴും ഇത് ചിരിക്കാനുള്ള വക നല്‍കും. ഇത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈരലായിരിക്കുന്നത്.

ഒരു പെണ്‍കുട്ടിയാണ് വീഡിയോയിലെ കേന്ദ്ര കഥാപാത്രം. ഏകദേശം 10 വയസ്സിന് താഴെ മാത്രം പ്രായം തോന്നിക്കുന്ന പെണ്‍കുട്ടിയുടെ ആദ്യകുര്‍ബാന സ്വീകരണം ആണ് രംഗം. അമ്മയ്‌ക്കൊപ്പം വികാരിയച്ചന്റെ അടുത്തേക്കെത്തിയ കുട്ടിയെ ആശീര്‍വദിച്ചു പ്രാര്‍ത്ഥിക്കാന്‍ പുരോഹിതന്‍ കൈകള്‍ ഉയര്‍ത്തി. പക്ഷെ പെണ്‍കുട്ടി വിചാരിച്ചത് പുരോഹിതന്‍ തനിക്ക് ഹൈഫൈവ് (കൈകള്‍ കൂട്ടിയടിക്കുക) തന്നാണ് എന്നാണ്. ഒട്ടും സമയം പാഴാക്കാതെ പെണ്‍കുട്ടി തിരിച്ച് പുരോഹിതന് ഹൈഫൈവ് നല്‍കി.

പെട്ടന്ന് പ്രാര്‍ത്ഥന നിര്‍ഭരമായ അന്തരീക്ഷത്തില്‍ ചിരി പടര്‍ന്നു. താന്‍ ചെയ്തതിലെ തെറ്റെന്ത് എന്ന മുഖഭാവത്തോടെയാണ് പെണ്‍കുട്ടി നിന്നത്. ഒരു നിമിഷം സ്തംഭിച്ചു നിന്നെങ്കിലും മനസ്സാന്നിധ്യം വീണ്ടെടുത്ത് പുരുഹിതന്‍ പ്രാര്‍ത്ഥന തുടര്‍ന്നു.

ധാരാളം പേരാണ് 18 സെക്കന്റ് മാത്രം ദൈര്‍ഖ്യമുള്ള വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. കൂട്ടത്തില്‍ മുന്‍ അമേരിക്കന്‍ ബാസ്‌ക്കറ്റ് ബോള്‍ താരം റെക്‌സ് ചാപ്മാനുമുണ്ട്.


Next Story

Related Stories