TopTop
Begin typing your search above and press return to search.

VIDEO| തടുക്കാന്‍ മാത്രമല്ല, ഗോളടിക്കാനും അറിയാം; ചരിത്രമെഴുതി ഗോള്‍കീപ്പര്‍ അലിസന്റെ ഹെഡ്ഡര്‍, ലിവര്‍പൂളിന് ജയം

VIDEO| തടുക്കാന്‍ മാത്രമല്ല, ഗോളടിക്കാനും അറിയാം; ചരിത്രമെഴുതി ഗോള്‍കീപ്പര്‍ അലിസന്റെ ഹെഡ്ഡര്‍, ലിവര്‍പൂളിന് ജയം

മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ അത്യപൂര്‍വ ഗോള്‍. വെസ്റ്റ് ബ്രോമിനെതിരെ സമനിലയില്‍ അവസാനിക്കുമെന്ന് കരുതിയ മത്സരത്തില്‍ ലിവര്‍പൂളിന് ജയം. 1-1 സമനിലയിലായിരുന്നു മത്സരം. അവസാന മിനിറ്റില്‍ മുഴുവന്‍ കളിക്കാരും വെസ്റ്റ് ബ്രോമിന്റെ ഗോള്‍പോസ്റ്റില്‍ അണിനിരന്ന് നടത്തിയ പോരാട്ടത്തിനൊടുവില്‍ ബ്രസീലിയന്‍ ഗോള്‍കീപ്പര്‍ അലിസന്‍ ബെക്കറാണ് ലിവര്‍പൂളിനായി വിജയഗോള്‍ നേടിയത്. ട്രെന്റ് അലക്‌സാണ്ടര്‍ അര്‍ണോള്‍ഡ് എടുത്ത കോര്‍ണര്‍ കിക്കില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന അലിസന്റെ ഹെഡ്ഡര്‍ ഗോള്‍വല കുലുക്കുകയായിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ഹെഡ്ഡറിലുടെ ആദ്യഗോള്‍ നേടുന്ന ഗോള്‍കീപ്പറെന്ന ചരിത്ര നേട്ടവും അലിസന്‍ സ്വന്തമാക്കി. അപ്രതീക്ഷിത ജയത്തോടെ ചാംപ്യന്‍സ് ലീഗ് യോഗ്യതാ പ്രതീക്ഷയും ലിവര്‍പൂള്‍ നിലനിര്‍ത്തി.

15ാം മിനുറ്റില്‍ റോബ്‌സന്‍ കാനു നേടിയ ഗോളില്‍ വെസ്റ്റ് ബ്രോമാണ് മത്സരത്തില്‍ ലീഡെടുത്തത്. 33ാം മിനിറ്റില്‍ മുഹമ്മദ് സലായിലൂടെ ലിവര്‍പൂള്‍ ഒപ്പമെത്തി. ഇതോടെ ഈ സീസണില്‍ 22 ഗോളുമായി ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ ടോട്ടനം ഹോട്‌സ്പര്‍ താരം ഹാരി കെയ്‌നൊപ്പമെത്തി സലാ. മത്സരം ഇഞ്ചുറി ടൈമിലേക്കു കടക്കുമ്പോഴും സമനിലയിലായിരുന്നു. അവസാന നിമിഷം ലിവര്‍പൂളിന് ലഭിച്ച കോര്‍ണര്‍ കിക്കാണ് വഴിത്തിരിവായത്. മത്സരം അവസാനിക്കാറായതിനാല്‍ ഗോള്‍കീപ്പര്‍ അലിസന്‍ ഉള്‍പ്പെടെ വെസ്റ്റ് ബ്രോം ഗോള്‍മുഖത്തുണ്ടായിരുന്നു. ട്രെന്റ് അലക്‌സാണ്ടര്‍ അര്‍ണോള്‍ഡ് കോര്‍ണര്‍ കിക്കെടുക്കുമ്പോള്‍ ലിവര്‍പൂള്‍ താരങ്ങളെയെല്ലാം വെസ്റ്റ് ബ്രോം പ്രതിരോധം മാര്‍ക്ക് ചെയ്തിരുന്നു. എന്നാല്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന അലിസന്‍ ഗോള്‍മുഖത്തേക്കു വളഞ്ഞിറങ്ങിയ പന്തില്‍ ഉയര്‍ന്നുചാടി തലവെച്ചു. പന്ത് വെസ്റ്റ് ബ്രോം പോസ്റ്റിന്റെ വലതുമൂലയിലേക്ക് ഇടിച്ചുകയറി. ലിവര്‍പൂളിന് അപ്രതീക്ഷിത ജയം. പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ 90ാം മിനിറ്റിലോ അതിനുശേഷമോ ലിവര്‍പൂള്‍ വിജയഗോള്‍ നേടുന്നത് ഇത് 38ാം തവണയാണ്.



Next Story

Related Stories