TopTop
Begin typing your search above and press return to search.

അന്ന് ജനക്കൂട്ടത്തിന് മുന്നില്‍; ഇന്ന് ടിവിക്ക് മുന്നില്‍; ബാബറി മസ്ജിദ് പൊളിച്ച കേസില്‍ അദ്വാനി വിധി കേട്ടത് ടെലിവിഷനില്‍ (വീഡിയോ)

അന്ന് ജനക്കൂട്ടത്തിന് മുന്നില്‍; ഇന്ന് ടിവിക്ക് മുന്നില്‍; ബാബറി മസ്ജിദ് പൊളിച്ച കേസില്‍ അദ്വാനി വിധി കേട്ടത് ടെലിവിഷനില്‍ (വീഡിയോ)

ബാബ്റി മസ്ജിദ് തകർത്ത കേസിൽ താനുള്‍പ്പെടെയുള്ളവരെ വെറുതെ വിട്ട വിധി എൽ.കെ അദ്വാനി കേട്ടത് ടിവിയില്‍. ബാബ്റി മസ്ജിദ് തകർത്തതിന് പിന്നിലെ ഗൂഢാലോചന തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് അല്‍പ്പം മുമ്പ് ലക്നൌ സിബിഐ കോടതി പറഞ്ഞത്. ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷൻ ഹാജാരാക്കിയ ഫോട്ടോകൾ തെളിവായി സ്വീകരിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ജനക്കൂട്ടത്തെ നിയന്ത്രിക്കാനാണ് അദ്വാനി ഉൾപ്പെടെയുള്ളവർ ശ്രമിച്ചതെന്നാണ് കോടതി പറഞ്ഞത്.

സംഭവം നടന്ന് 28 വർഷത്തിന് ശേഷമാണ് വിധി വരുന്നത്. പ്രത്യേക ജഡ്ജി എസ് കെ യാദവാണ് വിധി പറഞ്ഞത്. ബജ്റംഗ്ദൾ നേതാവ് വിനയ് കത്യാറിനെ പോലുള്ളവർ കോടതിയിൽ ഉണ്ടായിരുന്നു. ആറു പേരാണ് കോടതിയിൽ ഹാജരാവാതിരുന്നത്. ഉത്തർപ്രദേശിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

2000 ത്തോളം പേജുള്ളതായിരുന്നു വിധി ന്യായം.

കേസിലെ 32 പ്രതികളോടും കോടതിയില്‍ ഹാജരാകാന്‍ ജഡ്ജി നിര്‍ദ്ദേശിച്ചിരുന്നെങ്കിലും അദ്വാനി ഉള്‍പ്പെടെ ആറു പേര്‍ ഒഴിച്ചുള്ളവരാണ് കോടതിയില്‍ ഹാജരായത്.



Next Story

Related Stories