TopTop
Begin typing your search above and press return to search.

തെറ്റ് തിരുത്തി, ആരോഗ്യ പ്രവര്‍ത്തകരെ പൂവിട്ട് സ്വീകരിച്ച് പൂന്തുറക്കാര്‍ (വീഡിയോ)

തെറ്റ് തിരുത്തി, ആരോഗ്യ പ്രവര്‍ത്തകരെ പൂവിട്ട് സ്വീകരിച്ച് പൂന്തുറക്കാര്‍ (വീഡിയോ)

ആരോഗ്യ പ്രവര്‍ത്തകരോട് ക്ഷമ ചോദിച്ച് പൂന്തുറ നിവാസികള്‍. കാറില്‍ വന്ന ആരോഗ്യ പ്രവര്‍ത്തകരെ പൂക്കള്‍ വിതറിയാണ് ഇന്ന് പൂന്തുറ നിവാസികള്‍ സ്വീകരിച്ചത്. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിനിടെ ആരോഗ്യ പ്രവര്‍ത്തകരെ ജനങ്ങള്‍ തടഞ്ഞു വെച്ചിരുന്നു. തുടര്‍ന്ന് ആരോഗ്യ മേഖലയിലെ ആളുകളും ഡി സി പി ഡോ. ദിവ്യ ഗോപിനാഥ് അടക്കമുള്ളവരും മത മേലദ്ധ്യക്ഷന്‍ മാരുടെ നേതൃത്വത്തില്‍ ജനങ്ങളുമായി സംസാരിക്കുകയും കോവിഡ് വ്യാപന സാഹചര്യം ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. തങ്ങളുടെ ഭാഗത്ത് നിന്നും തെറ്റ് സംഭവിച്ചു എന്നു മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സ്വീകരണം നല്‍കാന്‍ തീരുമാനിച്ചത്.

കോവിഡിനെ ചെറുക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഒപ്പം ഉണ്ടാകുമെന്നും, കഴിഞ്ഞ ദിവസത്തിനേത് സമാനമായ അവസ്ഥ ഇനി ഉണ്ടാവില്ലെന്നും പൂന്തുറ നിവാസികള്‍ ഉറപ്പു നല്‍കി. പൂന്തുറയിലെ വാര്‍ഡ് കൗണ്‍സിലറും, പള്ളി വികാരിയും, ജനങ്ങളും ഒന്നിച്ചാണ് ആരോഗ്യപ്രവര്‍ത്തകരെ സ്വീകരിച്ചത്.


Next Story

Related Stories